Skip to main content

സർക്കാർ ഭൂമി പണയം വെച്ച് തീക്കോയ് സർവീസ് സഹകരണ ബാങ്കില്‍ നിന്നും കോടികളുടെ ലോൺ - വാഗമണ്ണിലെ ഭൂമി തട്ടിപ്പ്

To: 


teekoyscb@gmail.com

വ്യാജപ്രമാണങ്ങള്‍ ഉണ്ടാക്കി തട്ടിയെടുത്ത സര്‍ക്കാര്‍ ഭൂമി സഹകരണ ബാങ്കില്‍ പണയം വെച്ച് കോടിയലധികം രൂപ ലോണ്‍ എടുത്തത് സംബന്ധിച്ച പരാതി.



Hi Sir,

കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാര്‍ നടുഭാഗം വില്ലേജുകളില്‍ ഉള്‍പ്പെടുന്ന  വാഗമണ്ണിലെ  19 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പടെ 24 ഏക്കര്‍ വരുന്ന കണ്ണായ സ്ഥലം വ്യാജപ്രമാണങ്ങളും വ്യാജരേഖകളും ഉണ്ടാക്കി റവന്യൂ, സര്‍വ്വേ, രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോക്കുവരവ് ചെയ്ത് കൈവശപ്പെടുത്തിയ ശേഷം നിരവധി പേര്‍ക്ക് വിറ്റ്‌ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് റവന്യൂ മന്ത്രിക്ക് നല്‍കിയ വിശദമായ പരാതി അറ്റാച്ച് ചെയ്യുന്നു.

തീക്കോയ് വില്ലേജിലെ ബ്ലോക്ക് 62-ല്‍  റീസര്‍വ്വേ 408 -ല്‍ ഉള്‍പ്പെട്ട ഏക്കര്‍ കണക്കിന് സ്ഥലം ഇത്തരത്തില്‍ വ്യാജപ്രമാണം ഉണ്ടാക്കി തട്ടിയെടുത്തതാണ്. ഇതില്‍ വിറ്റ്‌ പോയതിന്റെ ബാക്കി വരുന്ന സ്ഥലം വി. ജെ. ഫ്രാന്‍സിസ് , വട്ടവയലില്‍ എന്ന വ്യക്തി തീക്കോയ് സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച്  പ്രദേശവാസികളായ പലരുടെയും പേരില്‍ ഒരു കോടിയിലധികം രൂപയുടെ വായ്പ എടുത്തിട്ടുള്ളതാണ്.  ആയത് വ്യക്തമാക്കുന്ന ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ്   അറ്റാച്ച് ചെയ്യുന്നു.  ഇത്രയധികം തുക ഒരേസമയം ഒരാള്‍ക്ക് കൊടുത്തതില്‍ ക്രമക്കേട് നടന്നതായി സംശയിക്കുന്നു. കൂടാതെ ഇത്ര തുക ലോണ്‍ കൊടുക്കാനുള്ള മൂല്യം ടി വസ്തുവിന് ഇല്ല. മാത്രവുമല്ല, യഥാര്‍ത്ഥത്തില്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണ്‌ താനും.

ഭൂപരിഷ്കരണ നിയമം വന്നപ്പോള്‍ സര്‍ക്കാരിലേക്ക്  സറണ്ടര്‍ ചെയ്താ നൂറുകണക്കിന് ഏക്കര്‍ മിച്ചഭൂമി ബ്ലോക്ക് 62 -ല്‍ ഉള്‍പ്പെടുന്നു.  എന്നാല്‍ റീസര്‍വ്വേ നടന്നതിന് ശേഷം മാത്രമാണ് ഇപ്രകാരം ഭൂമി സറണ്ടര്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ സ്കെച്ചില്‍ സര്‍ക്കാര്‍ ഭൂമി ക്രിത്യമായി മാര്‍ക്ക് ചെയ്തിട്ടില്ല. ആകയാല്‍  ടി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഏതൊരു വസ്തുവും ഈട് വെച്ച് ലോണ്‍ നല്കുന്നതിന് മുന്‍പ് വസ്തുവില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുന്നില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം വാങ്ങേണ്ടതാണ്.  

വി. ജെ. ഫ്രാന്‍സിസിന്റെ ഭാര്യ വിമല ഫ്രാന്‍സിസിന് പോക്കുവരവ് ചെയ്ത് കൊടുത്ത റീസര്‍വേ 407/2/7 എന്ന വസ്തുവിന്റെ പോക്കുവരവ് റീസര്‍വ്വേ ഡയറക്ടര്‍ പിന്നീട് റദ്ദാക്കിയിട്ടുള്ളതാണ്.  സര്‍ക്കാര്‍ ഭൂമി ഇല്ലെങ്കിലും റീസര്‍വ്വേ 407 -ല്‍ പെട്ട വസ്തുവുമായി ബന്ധപ്പെട്ട കൈമാറ്റങ്ങളില്‍ വളരേയധികം ക്രമക്കേടുകള്‍ ഉള്ളതാണ്. അതായത് റീസര്‍വ്വേ 407, 408 എന്നീ വസ്തുവിലോ അതിന്റെ സബ് ഡിവിഷനിലോ ഉള്‍പ്പെട്ട ഇതൊരു വസ്തുവും ഈട് വെച്ച് ലോണ്‍ നല്‍കുന്ന മുഴുവന്‍ തുകയും ഒരു ഗ്യാരണ്ടിയും ഇല്ലാതെ ലോണ്‍ നല്‍കുന്നതിന് തുല്യമാണ്. ഇത് സംബന്ധിച്ച വിശദമായ പരാതി പിന്നീട് രേഖാമൂലം നല്‍കുന്നതാണ്.


Thanks & Regards
Mahesh Vijayan
Mob: +91 93425 02698

 

 

Comments

Popular posts from this blog

തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ ഒരു ഭാഗം തകർന്ന് ഒരാളുടെ മരണത്തിനിടയാക്കിയതുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന പരാതി.

 From Mahesh Vijayan         Attuvayil House         SH Mount PO, Kottayam – 686006         WhatsApp : +91 93425 02698         e-mail: i.mahesh.vijayan@gmail.com To KERALA STATE HUMAN RIGHTS COMMISSION  hrckeralatvm@gmail.com Sir,           വിഷയം:  കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള അപകടാവസ്ഥയിലായ തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ ഒരു ഭാഗം തകർന്ന്  വീണ് ഒരാളുടെ മരണത്തിനിടയാക്കിയതുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന പരാതി.    എതിർകക്ഷികൾ : 1.  Secretary, Kottayam Municipality 2.  District Collector &                     Chairperson, District Disaster Management , Kottayam 3.  Station House Officer, Kottaym West Police Station. 4.  Owner, Rajadhani Hotel, Kottayam                                                                         പരാതി സംഗതി  1. നഗരസഭ വക കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിസിൽ പ്രവർത്തിക്കുന്ന രാജധാനി ബാർ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും  അടർന്ന്  വീണ സിമന്റ് പാളി  ദേഹത്ത് വീണ് 42 വയസ്സുള്ള ജിനോ എന്ന ചെറുപ്പക്കാൻ 17.08.2023 രാത്രിയി

നാട്ടുതോട് കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച പരാതി.

From     Mahesh Vijayan     Attuvayil House     SH Mount PO, Kottayam - 686006     mo: +91 93425 02698     e-mail: i.mahesh.vijayan@gmail.com  To     Secretary     Kottayam Municipality Sir,          വിഷയം:  നാട്ടുതോട് കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്  സംബന്ധിച്ച്.                 1. കോട്ടയം നഗരസഭയിലെ 4, 5, 6 വാര്‍ഡുകള്‍ സംഗമിക്കുന്ന പുത്തേട്ട് - നീലിമംഗലം റോഡില്‍ വെട്ടിക്കക്കുഴി ഭാഗത്ത് വെട്ടിക്കക്കുഴി ജംക്ഷന് 30 മീറ്റര്‍  തെക്ക്  വശത്തായി , നാട്ടുതോട് കയ്യേറി  കയ്യാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം മുതല്‍ നടന്ന് വരികയാണ്.  ഈ ഭാഗത്ത് വ്യാപകമായ കയ്യേറ്റം ഉള്ളതാണ്. അതിന്റെ തുടര്‍ച്ചയായാണ്‌ ഇപ്പോള്‍ നടക്കുന്ന കയ്യേറ്റവും. 2. KMBR 96 മുതല്‍ 99 വരെയുള്ള ചട്ടങ്ങള്‍ പ്രകാരം ഏതെങ്കിലും പൊതുതെരുവിനോടോ പൊതുവസ്തുവിന്റെയോ പൊതുജലമാര്‍ഗ്ഗത്തിന്റെയോ അതിരായോ അതിരിനോട് ചേര്‍ന്നോ ഉള്ള മതില്‍ നിര്‍മ്മാണത്തിന് സെക്രട്ടറിയുടെ അനുവാദം ആവശ്യമുള്ളതാണ്. എന്നാല്‍, അനുവാദം ഇല്ലാതെയാണ് ഇപ്പോള്‍ കയ്യാല നിര്‍മ്മിക്കുന്നതും നേരത്തെ പലരും നിര്‍മ്മിച്ചിട്ടുള്ളതും. 3.

വ്യാജ പ്രമാണങ്ങൾ ഉണ്ടാക്കി വാഗമണ്ണിൽ തട്ടിയെടുത്തത് ഏക്കറുകണക്കിന് സർക്കാർ ഭൂമി

 കേരള റവന്യൂ മിനിസ്റ്റര്‍ അവർകൾ മുമ്പാകെ ഹർജിക്കാരൻ സഞ്ജയ്‌ മിത്ര 20, കാളിദാസ് സിംഗീ ലെയ്ന്‍ കല്‍ക്കത്ത - 700  009 റപ്രസന്റഡ് ബൈ പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡര്‍ മഹേഷ്‌ വിജയന്‍ ആറ്റുവായില്‍ വീട് എസ്.എച്ച്. മൌണ്ട് പി.ഒ. കോട്ടയം - 686006 മൊ: 9342502698     എതിർകക്ഷികൾ 1.    എന്‍.റ്റി. തോമസ്‌ നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി 2.    എന്‍.റ്റി ചെറിയാന്‍ നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി 3.    ജെർസൺ ആന്റണി കടപ്ലാക്കല്‍ വീട് മീനച്ചില്‍ കര, മീനച്ചില്‍ വില്ലേജ്‌ 4.    പി.റ്റി. സാറാമ്മ നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി 5.    ടോണി വി തോമസ്‌ വെള്ളുക്കുന്നേല്‍, പെരുനിലം കര, പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് 6.    നൈജില്‍ തോമസ്‌ നെടിയകാലായില്‍, വാഗമണ്‍ പി.ഒ, ഇടുക്കി 7.    സണ്ണി തോമസ്‌ പുളിച്ചമാക്കല്‍ ഇടമറ്റം കര, പൂവരണി വില്ലേജ് 8.    ജോൺസൻ പൊതനപ്രക്കുന്നേല്‍ തലനാട് കര പൂഞ്ഞാര്‍ വടക്കേക്കര വില്ലേജ് 9.    ജോർജ് പൂവത്തിനാല്‍ ചെമ്മലമറ്റം പി.ഓ കൊണ്ടൂര്‍ വില്ലേജ് 10.    ഷിർജി തോമസ് പുറപ്പന്താനത്ത് തീക്കോയി പി.ഒ ഹര്‍ജി 1.    കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാര്‍ നടുഭാഗം വില്ലേജുകളില്‍ ഉള്‍പ്പെടുന്ന വ