Skip to main content

Posts

Showing posts from February, 2019

ഗാര്‍ഹിക വൈദ്യുത കണക്ഷന് KSEB ആവശ്യപ്പെട്ടത് 12.23 ലക്ഷം

KSEB-യുടെ വികൃതികള്‍. വീട്ടിലേക്കുള്ള സിംഗിള്‍ ഫേയ്സ് കണക്ഷന്‍ ത്രീ ഫേയ്സ് ആക്കി തരണമെന്ന് അപേക്ഷ നല്‍കിയ ഉപഭോക്താവിനോട് KSEB ആവശ്യപ്പെട്ടത് 12.23 ലക്ഷം രൂപ (പന്ത്രണ്ടേകാല്‍). വമ്പന്മാരുടെ 1277 കോടി രൂപ ബില്‍ കുടിശ്ശിക ഈടാക്കാന്‍ ലവലേശം താല്പര്യമില്ലാത്ത ബോര്‍ഡാണ്, ഈ രീതിയില്‍ സാധാരണക്കാരായ ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നത്. ഇത്രയും ഭീമമായ തുക എങ്ങനെയാണ് വന്നതെന്ന് അന്വേഷിച്ചപ്പോള്‍, പ്രദേശത്ത് ലോഡ് കൂടുതല്‍ ആണെന്നും അതിനാല്‍ പുതിയ 11KV ലൈന്‍ വലിച്ച് അപേക്ഷകന്റെ പു രയിടത്തില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കുന്നതിനുള്ള ചെലവാണിതെന്നും അധികൃതര്‍ അറിയിച്ചു. ഭാഗ്യത്തിന് ഇടുക്കിയില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല. അതേ സമയം മുതലാളിമാര്‍ക്ക് ഇതെല്ലാം ബോര്‍ഡ് സൗജന്യമായി ചെയ്ത് കൊടുക്കുകയും ചെയ്യും. വിതരണ ശൃംഖലയില്‍ ലോഡ് കൂടുതലാണേല്‍ അത് പരിഹരിക്കേണ്ടത് ബോര്‍ഡിന്റെ കടമയാണ്. കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014­-ലെ ചട്ടം 36, 49 പ്രകാരം, ഒരു മെഗാവാട്ടില്‍ കൂടുതല്‍ ലോഡ് ഉണ്ടെങ്കില്‍ മാത്രമേ വൈദ്യുത വിതരണ ശൃംഖല ന