Skip to main content

Posts

Showing posts from September, 2016

പട്ടാമ്പി GHS-ലെ നിയമലംഘനങ്ങള്‍

To            Shri. Pinarayi vijayan            Chief Minister of Kerala            Government Secretariat           Thiruvananthapuram - 695001 Sir, വിഷയം: പട്ടാമ്പി GHS-ലെ പ്രധാനാധ്യാപികയ്ക്കും പീഡനകേസിലെ പ്രതിയായ അധ്യാപകനും എതിരായ പരാതി.          പാലക്കാട് ജില്ലയിലെ പട്ടാമ്പി ഗവ: ഹൈസ്കൂളിലെ അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന - ഇപ്പോള്‍ ആറില്‍ - ഇരുപതോളം കുരുന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ കൃഷ്ണാ അര്‍ജുനന്‍ എന്ന സ്കൂളിലെ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് ഹെഡ്മിസ്ട്രസ് മാസങ്ങളായി സ്വീകരിച്ച് പോരുന്നത്. ആരോപണ വിധേയനായ അധ്യാപകന് പണീഷ്മെന്റ് ട്രാന്‍സ്ഫര്‍ വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാനാധ്യാപിക ഇയാളെ റിലീവ് ചെയ്തിട്ടില്ല. സ്ത്രീയെ പതിനാല് സെക്കണ്ട് നോക്കിയാല്‍ കേസെടുക്കാമെന്ന് പറയുന്ന നാട്ടിലാണു പതിനാലു വയസില്‍ താഴെയുള്ള നിരവധി പെണ്‍കുട്ടികളെ മാസങ്ങളോളം പീഡിപ്പിച്ചിട്ടും പ്രതിയെ ഇതുവരേയും അറസ്റ്റ് ചെയ്യാത്തത്. പട്ടാമ്പി പോലീസിന്‍റെ ഭാഗത്ത്‌  നിന്നും വിഷയത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പ്രതി ഉയര്‍ന്ന സ്വാധീനവും ബന്ധങ്ങളും ഉള്ള ആളാണ്‌. ഇതുമായി ബന്ധപ

പട്ടാമ്പി GHS-ലെ ലൈംഗിക പീഡനം

TO              Kerala State Commission for Protection of Child Rights              Sri Ganesh,Vanross Junction              Near Bakery Junction, Thiruvananthapuram - 695 034               Tel : 0471-2326603/04/05               E-mail : childrights.cpcr@kerala.gov.in Sir, വിഷയം:  പട്ടാമ്പി GHSS-ല്‍ നടന്ന ലൈംഗിക കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതി     പട്ടാമ്പി GHSS-ലെ ഒരു അദ്ധ്യാപകന്‍ യു.പി വിഭാഗത്തില്‍ പഠിക്കുന്ന ഒന്നിലധികം  പെണ്‍കുട്ടികളെ  ലൈംഗിക കയ്യേറ്റം ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം പട്ടാമ്പി പോലീസ്  F.I.R രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായി അറിയുന്നു. എന്നാല്‍  ഈ കേസ് അട്ടിമറിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി  സംശയിക്കേണ്ട സാഹചര്യങ്ങള്‍ തുടക്കം മുതലേ  നിലനില്‍ക്കുന്നതായി  അറിയുവാന്‍ കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പരാതി നല്‍കുന്നത്.        2015 ഡിസംബറിലും അതിന് മുന്‍പുമായിട്ടാണ് പരാതിക്കാധാരമായ സംഭവം നടന്നിരിക്കുന്നത്.  നിരവധി  കുട്ടികളെ  തുടര്‍ച്ചയായി സ്കൂളിലെ ഒരു അദ്ധ്യാപകന്‍ ലൈംഗിക കയ്യേറ്റത്തിന് ഇരയാക്കി  എന്നാണ് അറിയു