Skip to main content

Posts

Showing posts from February, 2020

അഴിമതിക്ക് എതിരെ പരാതി നല്‍കിയതിന് അധ്യാപികയ്ക്ക് അച്ചടക്കനടപടി - മന്ത്രിക്ക് നല്‍കിയ പരാതിയിലെ തുടര്‍നടപടികള്‍

അഴിമതിക്ക് എതിരെ പരാതി നല്‍കിയതിന് നിരന്തര ശല്യക്കാരി എന്ന് മുദ്രകുത്തി പട്ടാമ്പി ഗവ:ഹൈസ്കൂളിലെ പ്രഷീജ എന്ന അധ്യാപികയെ, പരാതി നല്കുന്നതില്‍ വിലക്ക് കല്പ്പിച്ച് പാലക്കാട്, ഡി.ഡി.ഇ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് ഞാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ശ്രീ അനീഷ്‌ ടി  നടത്തിയ ഹിയറിംഗില്‍ പങ്കെടുത്തു. പട്ടാമ്പി സ്കൂളിലും സമാനമായ രീതിയില്‍ മറ്റ് സ്കൂളുകളിലും നടക്കുന്ന നിരവധി നിയമലംഘനങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താമെന്നും പട്ടാമ്പി സ്കൂളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.  സ്കൂളിലെ രക്ഷിതാവ് കൂടിയായ ശ്രീമതി പ്രഷീജ രക്ഷിതാവ് എന്ന നിലയില്‍ സ്വന്തം വിലാസത്തില്‍ പരാതികള്‍ നല്‍കിയിരുന്നത്. എന്നിട്ടും അധ്യാപികയെന്ന നിലയില്‍ നിരന്തരമായി കഴമ്പില്ലാത്ത പരാതികള്‍ നല്കുന്നു എന്ന് പറഞ്ഞാണ് അവര്‍ക്കെതിരെ അന്നത്തെ ഡി.ഇ.ഒ, ഡിഡി.ഇ എന്നിവര്‍ ചേര്‍ന്ന് വിലക്ക് കല്‍പ്പിച്ചിരുന്നത്. പിന്നീട് പട്ടാമ്പി സ്കൂളി

കൈക്കൂലി നല്കാത്തതിന് ഡ്രൈവിംഗ് ടെസ്റ്റില്‍ തോല്‍പ്പിച്ചു; ചോദ്യം ചെയ്തപ്പോള്‍ കള്ളക്കേസില്‍ കുടുക്കി. എം.വി.ഐ-ക്കെതിരെ അച്ചടക്കനടപടി.

കൈ ക്കൂലി നല്കാത്തതിന് ഡ്രൈവിംഗ് ടെസ്റ്റില്‍ തോല്‍പ്പിച്ചു; ചോദ്യം ചെയ്തപ്പോള്‍  കള്ളക്കേസില്‍ കുടുക്കി.  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ബി. ജയചന്ദ്രനെതിരെ അച്ചടക്കനടപടി. കോട്ടയം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ബി. ജയചന്ദ്രനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു.  ഡ്രൈവിംഗ് സ്കൂള്‍ വഴിയല്ലാതെ നേരിട്ട് ടെസ്റ്റിന് അപേക്ഷിച്ച ശ്രീ എം.എം കുര്യന്‍റെ (ബിനു കുര്യന്‍)  കയ്യില്‍ നിന്നും എം.വി.ഐ  ജയചന്ദ്രന്‍  കൈക്കൂലി ആവശ്യപ്പെട്ടത് കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ മനപ്പൂര്‍വ്വം ടെസ്റ്റിനിടെ  തോല്‍പ്പിക്കുകയായിരുന്നു. അതിനെതിരെ, പ്രതികരിച്ച ബിനു കുര്യനെ,  എം.വി.ഐ  ജയചന്ദ്രന്‍  പോലീസിനെ വിളിച്ച് വരുത്തി ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നും പറഞ്ഞ് അറസ്റ്റ് ചെയ്യിപ്പിച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. 06-01-2018-ലാണ് കേസിനാസ്പദമായ സംഭവം.  ഇതിനെതിരെ ഞാനും എം.എം കുര്യനും നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍, എന്ത് നടപടിയാണ് ജയചന്ദ്രനെതിരെ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. ഉന്നത