Skip to main content

Posts

Showing posts from 2020

അര നൂറ്റാണ്ട് പഴക്കമുള്ള കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ച് മാറ്റാന്‍ നല്‍കിയ പരാതി.

To     District Collector & Chairperson of Disaster Management Authority     Kottayam     Email: dcktm.ker@nic.in, dmdktm@gmail.com Sir,          വിഷയം: അപകടാവസ്ഥയിലായ അര നൂറ്റാണ്ട് പഴക്കമുള്ള കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടം അടിയന്തിരമായി പൊളിച്ച് മാറ്റുന്നത് സംബന്ധിച്ച പരാതി.      സൂചന: (1). മേല്‍ വിഷയത്തില്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് 02-06-17-ല്‍ ഞാന്‍ നല്‍കിയ പരാതി നം DCKTM/6144/2017-K7     (2). ടി പരാതിയുമായി ബന്ധപ്പെട്ട കോട്ടയം നഗരസഭയിലെ ഫയല്‍ നമ്പര്‍: PW2-13102/17     (3). അപകടാവസ്ഥ സംബന്ധിച്ച 08/03/2019-ലെ CET തിരുവനന്തപുരത്തിന്‍റെ പഠന റിപ്പോര്‍ട്ട് No CET/CCE No. 2118/17-18     (4) ടി കെട്ടിടത്തിലെ കടമുറികള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച അറിയിപ്പ് 1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന,  1971-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അമ്പത് വര്‍ഷം പഴക്കമുള്ളതും പഴയ ബസ് സ്റ്റാന്റ് എന്നറിയപ്പെടുന്നതുമായ തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോമ്പ്ലക്സ് കെട്ടിടത്തിന്‍റെ അപകടാവസ്ഥ സംബന്ധിച്ച് സൂചന ഒന്ന്  പ്രകാരം ഞാന

അനന്തരാവകാശി അല്ലാത്തവര്‍ക്ക് റേഷന്‍ കടകള്‍ കൈമാറ്റം ചെയ്തതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി

From                                    Mahesh Vijayan     Attuvayil House     SH Mount PO, Kottayam - 686006     e-mail: i.mahesh.vijayan@gmail.com   mo: +91 93425 02698    To     Shri.P.Thilothaman     Hon. Minister  for Food, Civil Supplies & Consumer Affairs   Sir,         വിഷയം:  അനന്തരാവകാശി അല്ലാത്തവര്‍ക്ക് റേഷന്‍ കടകള്‍ കൈമാറ്റം ചെയ്തതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി. (By email) 1.  കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ ARD No. 45, 213, 19 എന്നീ റേഷന്‍ കടകള്‍ 2016 -17 കാലയളവില്‍ കൈമാറ്റം ചെയ്തതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് ഈ പരാതി ബോധിപ്പിക്കുന്നത്. 2.  കേരളാ റേഷനിംഗ് ഓര്‍ഡര്‍ 45(2) പ്രകാരം താലൂക് ഓഫീസര്‍ നല്‍കുന്ന ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് മാത്രമേ അനന്തരാവകാശിക്ക് ARD കൈമാറ്റം ചെയ്യാവൂ എന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായിട്ട് ഒരു ബന്ധവും ഇല്ലാത്തതോ അല്ലെങ്കില്‍ അകന്ന ബന്ധുക്കളുടെയോ പേരിലേക്കാണ് ടി കൈമാറ്റങ്ങള്‍ നടന്നിരിക്കുന്നത്.  കൈമാറി കിട്ടിയ വ്യക്തിയെ ടിയാന്റെ യഥാര്‍ത്ഥ റേഷന്‍ കാര്‍ഡില്‍ നിന്നും വിടുതല്‍ ചെയ്ത ശേഷം മരണ

വൈദ്യുതി ബില്ലിംഗിന് മൊബൈല്‍ ആപ്പ്ളിക്കേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജി

ബഹു: കേരള മുഖ്യമന്ത്രി മുന്‍പാകെ ബോധിപ്പിക്കുന്ന സങ്കട ഹര്‍ജി വിഷയം: വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സ്വന്തമായി മീറ്റര്‍ റീഡിംഗ്  എടുക്കാന്‍ സാധിക്കും  വിധം മൊബൈല്‍ ആപ്പ്ളിക്കേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ബില്ലിംഗ് മാസാമാസം ആക്കുന്നതിനും  വേണ്ടി സമര്‍പ്പിക്കുന്ന ഹര്‍ജി. ഹര്‍ജിക്കാരന്‍:     Mahesh Vijayan     Attuvayil House     SH Mount PO     Kottayam - 686006     e-mail: i.mahesh.vijayan@gmail.com       mo: +91 93425 02698                  ടി ഹര്‍ജിക്കാരന്‍ ബോധിപ്പിക്കുന്നത് 1.  KSEB -യുടെ വൈദ്യുതി ബില്ലിനെ സംബന്ധിച്ച് കൊറോണ കാലത്ത്  ഉണ്ടായ  വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ ഹര്‍ജി സമര്‍പ്പിക്കുന്നത്.  മീറ്റര്‍ റീഡിംഗ് എടുക്കാന്‍  യഥാസമയം ആള് വരാത്തതും വരുമ്പോള്‍ ഉപഭോക്താവ് വീട് അടച്ചിട്ടിരിക്കുന്നതും ഉണ്ടെങ്കില്‍ തന്നെ ആ സമയം വൈദ്യുതി  ഇല്ലാത്തതും എല്ലാം ശരിയായ റീഡിംഗ് എടുക്കുന്നതിന് നിലവില്‍ ഒരു തടസമാകുന്നു. കൂടാതെ, കൊറോണയും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നതും  എല്ലാം ശരിയായ റീഡിംഗ് എടുക്കുന്നതിന് പലപ്പോഴും തടസമാകുന്നു.  2. സ്കൂള്‍ വിദ്യാഭ്യാസവും മദ്യ വില്പനയും വരെ ഓണ്‍ലൈ

അഴിമതിക്ക് എതിരെ പരാതി നല്‍കിയതിന് അധ്യാപികയ്ക്ക് അച്ചടക്കനടപടി - മന്ത്രിക്ക് നല്‍കിയ പരാതിയിലെ തുടര്‍നടപടികള്‍

അഴിമതിക്ക് എതിരെ പരാതി നല്‍കിയതിന് നിരന്തര ശല്യക്കാരി എന്ന് മുദ്രകുത്തി പട്ടാമ്പി ഗവ:ഹൈസ്കൂളിലെ പ്രഷീജ എന്ന അധ്യാപികയെ, പരാതി നല്കുന്നതില്‍ വിലക്ക് കല്പ്പിച്ച് പാലക്കാട്, ഡി.ഡി.ഇ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് ഞാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ശ്രീ അനീഷ്‌ ടി  നടത്തിയ ഹിയറിംഗില്‍ പങ്കെടുത്തു. പട്ടാമ്പി സ്കൂളിലും സമാനമായ രീതിയില്‍ മറ്റ് സ്കൂളുകളിലും നടക്കുന്ന നിരവധി നിയമലംഘനങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താമെന്നും പട്ടാമ്പി സ്കൂളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.  സ്കൂളിലെ രക്ഷിതാവ് കൂടിയായ ശ്രീമതി പ്രഷീജ രക്ഷിതാവ് എന്ന നിലയില്‍ സ്വന്തം വിലാസത്തില്‍ പരാതികള്‍ നല്‍കിയിരുന്നത്. എന്നിട്ടും അധ്യാപികയെന്ന നിലയില്‍ നിരന്തരമായി കഴമ്പില്ലാത്ത പരാതികള്‍ നല്കുന്നു എന്ന് പറഞ്ഞാണ് അവര്‍ക്കെതിരെ അന്നത്തെ ഡി.ഇ.ഒ, ഡിഡി.ഇ എന്നിവര്‍ ചേര്‍ന്ന് വിലക്ക് കല്‍പ്പിച്ചിരുന്നത്. പിന്നീട് പട്ടാമ്പി സ്കൂളി

കൈക്കൂലി നല്കാത്തതിന് ഡ്രൈവിംഗ് ടെസ്റ്റില്‍ തോല്‍പ്പിച്ചു; ചോദ്യം ചെയ്തപ്പോള്‍ കള്ളക്കേസില്‍ കുടുക്കി. എം.വി.ഐ-ക്കെതിരെ അച്ചടക്കനടപടി.

കൈ ക്കൂലി നല്കാത്തതിന് ഡ്രൈവിംഗ് ടെസ്റ്റില്‍ തോല്‍പ്പിച്ചു; ചോദ്യം ചെയ്തപ്പോള്‍  കള്ളക്കേസില്‍ കുടുക്കി.  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ബി. ജയചന്ദ്രനെതിരെ അച്ചടക്കനടപടി. കോട്ടയം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ബി. ജയചന്ദ്രനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു.  ഡ്രൈവിംഗ് സ്കൂള്‍ വഴിയല്ലാതെ നേരിട്ട് ടെസ്റ്റിന് അപേക്ഷിച്ച ശ്രീ എം.എം കുര്യന്‍റെ (ബിനു കുര്യന്‍)  കയ്യില്‍ നിന്നും എം.വി.ഐ  ജയചന്ദ്രന്‍  കൈക്കൂലി ആവശ്യപ്പെട്ടത് കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ മനപ്പൂര്‍വ്വം ടെസ്റ്റിനിടെ  തോല്‍പ്പിക്കുകയായിരുന്നു. അതിനെതിരെ, പ്രതികരിച്ച ബിനു കുര്യനെ,  എം.വി.ഐ  ജയചന്ദ്രന്‍  പോലീസിനെ വിളിച്ച് വരുത്തി ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നും പറഞ്ഞ് അറസ്റ്റ് ചെയ്യിപ്പിച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. 06-01-2018-ലാണ് കേസിനാസ്പദമായ സംഭവം.  ഇതിനെതിരെ ഞാനും എം.എം കുര്യനും നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍, എന്ത് നടപടിയാണ് ജയചന്ദ്രനെതിരെ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. ഉന്നത