Skip to main content

Posts

Showing posts from April, 2016

മുറിവേറ്റ വന്മരങ്ങളുടെ നൊമ്പരങ്ങൾ:

ചിതങ്ങള്‍ പഴയത് ആണെങ്കിലും ആനുകാല പ്രസക്തിയുള്ള ഒരു വിഷയം . June 5, 2014 പട്ടാമ്പിയിൽ നിന്നും ആറങ്ങോട്ടുകര വഴി ഷൊർണൂർക്കുള്ള ഹരിതാഭമായ പാതയോരത്തെ ഭൂരിഭാഗം മരങ്ങളിലും കാണുന്ന ക്രൂരതയുടെ അടയാളങ്ങൾ ഏതൊരു പ്രകൃതി സ്നേഹിയേയും അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. നൂറ്റമ്പതിലേറെ പരസ്യബോർഡുകൾ, അഞ്ഞൂറിലധികം വലിയ ഇരുമ്പാണികൾ, 24 കിലോമീറ്റർ വരുന്ന ഈ റൂട്ടിൽ മാത്രം മനുഷ്യ ക്രൂരതയ്ക്ക് ഇരകളായിരിക്കുന്നത് 75-ൽ പരം മരങ്ങളാണ്. മിക്കതും വന്മരങ്ങൾ. ആണിയടിച്ച പരസ്യങ്ങളിൽ ഭൂരിഭാഗവും കോണ്ക്രീറ്റ് കട്ടിംഗ് സ്ഥാപനങ്ങ ളുടേതാണ്   വൈദ്യുതി പോസ്റ്റ് മറിയാതിരിക്കുവാൻ KSEB അധികൃതർ ഇരുമ്പ് വടമുപയോഗിച്ച് വലിച്ച് കെട്ടിയത് ഒരു മരത്തേലേക്കാണ്. കേവലം രണ്ടു മാസം കൊണ്ട്, മരത്തടിക്കുള്ളിലേക്ക് ഇരുമ്പ് വടത്തിന്റെ അഗ്രഭാഗങ്ങൾ ആഴ്ന്നിറങ്ങിക്കഴിഞ്ഞു. ആണിയടിച്ച് മരത്തിൽ ഉറപ്പിച്ച നിലയിൽ മാതൃഭൂമി പത്രത്തിന്റെ പരസ്യവുമുണ്ട് . മരങ്ങളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി വിധി നേടിയത് മാതൃഭൂമിയുടെ സീഡ് പ്രവർത്തകർ ആണെന്നോര്ക്കുക. പരിസ്ഥിതിവാദി എം.എല്‍.എ വി ടി ബല്റാമിന്റെ

സ്വകാര്യ റോഡിനായി പഞ്ചായത്ത് ഫണ്ട് ചിലവഴിച്ചത് സംബന്ധിച്ച പരാതി

To         The Secretary         Grama Panchayat         Kanakkary, Kottayam Sir, Subject:  സ്വകാര്യ റോഡ്‌ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്യുന്നതിനെതിരെയുള്ള പരാതി         കാണക്കാരി ആശുപത്രിപ്പടിക്ക് സമീപം ആറ്റുവാ-പാലച്ചുവട് എന്ന പേരില്‍ നിലവില്‍ അറിയപ്പെടുന്ന വഴി യഥാര്‍ത്ഥത്തില്‍ ഒരു സ്വകാര്യ റോഡ്‌ ആണ്. മുന്‍പ് ഏതാനും വീട്ടിലേക്ക് മാത്രം ഉണ്ടായിരുന്ന ഈ സ്വകാര്യ റോഡ്‌  2000-ല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനായാണ് നീളം കൂട്ടി സമീപത്തുള്ള പഞ്ചായത്ത് റോഡിലേക്ക് കൂട്ടി മുട്ടിച്ചത്.  ടി റോഡിനായി സ്ഥലം വിട്ട് കൊടുത്ത വ്യക്തികളുടെ പേരില്‍ തന്നെയാണ് റോഡുള്‍പ്പെടുന്ന വസ്തു ഇപ്പോഴും ഉള്ളത്.  ഇതിനവര്‍ ഇപ്പോഴും കരം കെട്ടിക്കൊണ്ടിരിക്കുന്നു. വില്ലേജ് രേഖകളില്‍ ഈ റോഡ്‌ ഉള്‍പ്പെടുന്നില്ല.         ആറ്റുവാ-പാലച്ചുവട് റോഡ്‌ പ്രധാനമായും ഒരു വി.ഐ.പി കോളനിയിലേക്കുള്ളതാണ്.  മറ്റ്  പൊതുജനങ്ങളുടെ ഉപയോഗത്തിനായി വേറെ പഞ്ചായത്ത് റോഡ്‌ ഉണ്ട്.  ടി റോഡ്‌ സ്ഥിതി ചെയ്യുന്ന ഒന്‍പതാം വാര്‍ഡില്‍ തന്നെ ശോചനീയമായ അവസ്ഥയിലുള്ള പഞ്ചായത്ത് റോഡുകള്‍ വേറെയും  ഉള്ളപ്പോഴാണ് ഒരു വി.ഐ.പി കോളനിയിലേക്കുള്ള സ്വകാര്യ റോഡ്‌ പഞ്ചാ

കോട്ടയം നഗരസഭയിലെ വാര്‍ഡ്‌ സഭയുമായി ബന്ധപ്പെട്ട പരാതി

From     Mahesh Vijayan     Attuvayil House     SH Mount PO     Kottayam - 686006     To     The Secretary     Kottayam Municipality വിഷയം:  നിയമവിരുദ്ധമായി നടത്തിയ അഞ്ചാം വാര്‍ഡിലെ വാര്‍ഡ്‌സഭ റദ്ദാക്കുന്നതിനുള്ള പരാതി.     കോട്ടയം മുനിസിപ്പാലിറ്റി അഞ്ചാം വാര്‍ഡിലെ കൌണ്‍സിലര്‍ ശ്രീമതി ശുഭ സന്തോഷ്‌ ആണ്.   ഞാന്‍ മൂന്ന് വര്‍ഷമായി ടി വാര്‍ഡിലെ സ്ഥിരതാമസക്കാരനാണ് ( വീട്ട് നമ്പര്‍ 547, വോട്ടര്‍  ഐഡി കാര്‍ഡ് നമ്പര്‍ GGL1190826).  28-Feb-2016 ഞായറാഴ്ച ,  നട്ടാശ്ശേരി വിദ്യാധിരാജ സ്കൂളിനു സമീപമുള്ള അംഗന്‍വാടിയില്‍ വെച്ച് നടന്ന അഞ്ചാം വാര്‍ഡിലെ ആദ്യ വാര്‍ഡ്‌സഭ യോഗം  വിളിച്ച് കൂട്ടുന്നതിലും ശേഷം പ്രസ്തുത യോഗത്തിലും നടന്നിട്ടുള്ള നിയമലംഘനങ്ങള്‍ താഴെ പറയുന്നു. 1.  രണ്ടായിരത്തി ഒരുനൂറില്‍ അധികം വോട്ടര്‍മാരുള്ള ഇവിടെ ക്വാറം തികയണമെങ്കില്‍ കുറഞ്ഞത് 210 പേര്‍ വാര്‍ഡ്‌സഭാ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.  എന്നാല്‍ നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.   ക്വാറം ഇല്ലെന്ന് പൂര്‍ണ ബോധ്യം ഉണ്ടായിട്ടും  യോഗ നടപടികളുമായി കൌണ്‍സിലര്‍ മുന്നോട്ട് പോയി.  ബഹു: നഗരസഭ ഉദ്യോഗസ്ഥ, പ്രോഗ്രാ