Skip to main content

Posts

Showing posts from 2019

ആര്‍മി പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ റാലി എന്ന് തെറ്റിദ്ധരിപ്പിക്കും വിധം സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികള്‍ സംബന്ധിച്ച പരാതി.

From     Mahesh Vijayan     Attuvayil House     SH Mount PO     Kottayam - 686006     e-mail: i.mahesh.vijayan@gmail.com      mo: +91 93425 02698                      To     District Police Chief     Kottayam Sir,     വിഷയം: ആര്‍മി പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ റാലി എന്ന് തെറ്റിദ്ധരിപ്പിക്കും വിധം സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികള്‍ സംബന്ധിച്ച പരാതി. 1. ആര്‍മി പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ റാലി എന്ന് തെറ്റിദ്ധരിപ്പിക്കും വിധം, ഫിസിക്കൽ ടെസ്റ്റുകളുടെ പരിശീലനം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന റാലികള്‍ക്കും ഉയര്‍ന്ന ഫീസ്‌ ഈടാക്കി ഇവര്‍ നല്‍കുന്ന ട്രെയിനിംഗ് ക്യാമ്പുകള്‍ക്കും സേനയുമായി ഒരു ബന്ധവുമില്ലാത്തതാണ്. എന്നാല്‍, ആർമിയുടെ റിക്രൂട്ട്മെന്റ് രീതികളെ അനുസ്മരിപ്പിക്കും വിധമാണ് ഇവരുടെ പ്രവര്‍ത്തനം എന്നതിനാല്‍ പലരും തെറ്റിദ്ധരിക്കാനിടയുണ്ട്. 2. ഇതോടൊപ്പമുള്ള നോട്ടീസിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു. ടി സ്ഥാപനംകോട്ടയം ജില്ലയിലെ നിരവധി സ്കൂളുകളില്‍ കയറിയിറങ്ങി ഓരോ ക്ലാസ്സിലും ചെന്ന് വിദ്യാര്‍ഥികളെ ക്യാന്‍വാസ് ചെയ്യുന്നതായും നൂറുകണക്കിന് കുട്ടികള്‍ അന്യജില

മാര്‍ക്കറ്റിംഗിനായും രാഷ്ട്രീയമായും ബന്ധപ്പെട്ട പരിപാടികള്‍ക്കായി പള്ളിക്കൂടവും വിദ്യാര്‍ഥികളേയും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതി.

From     Mahesh Vijayan     Attuvayil House     SH Mount PO     Kottayam - 686006     e-mail: i.mahesh.vijayan@gmail.com      mo: +91 93425 02698                      To     Director of General Education     General Education Department     Jagathi, Thiruvananthapuram Sir,     വിഷയം: സ്വകാര്യ ഉത്പന്നത്തിന്റെ മാര്‍ക്കറ്റിംഗിനായും രാഷ്ട്രീയമായും ബന്ധപ്പെട്ട പരിപാടികള്‍ക്കായി പള്ളിക്കൂടവും വിദ്യാര്‍ഥികളേയും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതി.     എറണാകുളം ജില്ലയില്‍ കാക്കനാട് പടമുഗൾ ഗവ :യു.പി .സ്കൂളിൽ, "ദേശാഭിമാനി എന്റെ പത്രം" എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുമായി ബന്ധപ്പെട്ട്, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും ഇക്കാര്യം പങ്കു വെച്ച ഫെയ്സ്ബുക്കിന്റെ സ്ക്രീന്‍ഷോട്ടും ഇതോടൊപ്പം ഹാജരാക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടികള്‍ക്കോ ഏതെങ്കിലും സ്വകാര്യ ഉത്പന്നത്തിന്റെ മാര്‍ക്കറ്റിംഗിനോ വേണ്ടി സ്കൂളുകളോ അവിടുത്തെ കുട്ടികളെയോ ഉപയോഗം ചെയ്യാന്‍ പാടില്ല. ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച സ്കൂള്‍ അധികൃതര്‍ക്ക് എതിരെ കര്‍ശനമായ നടപടിക

മരടിലെ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതി

മരടിലെ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുന്‍പാകെ ബോധിപ്പിക്കുന്ന പരാതി. ഹര്‍ജിക്കാരന്‍:     Mahesh Vijayan     Attuvayil House     SH Mount PO     Kottayam - 686006     e-mail: i.mahesh.vijayan@gmail.com       mo: +91 93425 02698              ടി ഹര്‍ജിക്കാരന്‍ ബോധിപ്പിക്കുന്നത്     1. ഞാന്‍ മേല്‍ കാണിച്ച വിലാസത്തിലെ സ്ഥിരതാമസക്കാരനും വിവരാവകാശ പ്രവര്‍ത്തകനുമാണ്. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍, ഹൈക്കോടതി അഭിഭാഷകനും വിവിധ ബാങ്കുകളുടെ ലീഗല്‍ അഡ്വൈസറും  ഹോളി ഫെയ്ത്ത് H2O-യിലെ ഫ്ലാറ്റുടമയുമായ അഡ്വ: പീയൂസ് എ കൊറ്റത്തിന്‍റെ പങ്കും അതുപോലെ ബാങ്ക് ലോണ്‍ നല്‍കിയതിലെ ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഈ പരാതി സമര്‍പ്പിക്കുന്നത്. 2. ഹോളി ഫെയ്ത്ത് നിര്‍മ്മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസുമായി അഡ്വ: പീയൂസ് കൊറ്റത്തിന് 16 വര്‍ഷത്തെ അടുത്ത ബന്ധമാണുള്ളത്. സാനി ഫ്രാന്‍സിസിന് വേണ്ടി അഡ്വ: പീയൂസ് ആദ്യമായി ഹൈക്കോടതിയില്‍ ഹാജരാക

നാട്ടുതോട് കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച പരാതി.

From     Mahesh Vijayan     Attuvayil House     SH Mount PO, Kottayam - 686006     mo: +91 93425 02698     e-mail: i.mahesh.vijayan@gmail.com  To     Secretary     Kottayam Municipality Sir,          വിഷയം:  നാട്ടുതോട് കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്  സംബന്ധിച്ച്.                 1. കോട്ടയം നഗരസഭയിലെ 4, 5, 6 വാര്‍ഡുകള്‍ സംഗമിക്കുന്ന പുത്തേട്ട് - നീലിമംഗലം റോഡില്‍ വെട്ടിക്കക്കുഴി ഭാഗത്ത് വെട്ടിക്കക്കുഴി ജംക്ഷന് 30 മീറ്റര്‍  തെക്ക്  വശത്തായി , നാട്ടുതോട് കയ്യേറി  കയ്യാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം മുതല്‍ നടന്ന് വരികയാണ്.  ഈ ഭാഗത്ത് വ്യാപകമായ കയ്യേറ്റം ഉള്ളതാണ്. അതിന്റെ തുടര്‍ച്ചയായാണ്‌ ഇപ്പോള്‍ നടക്കുന്ന കയ്യേറ്റവും. 2. KMBR 96 മുതല്‍ 99 വരെയുള്ള ചട്ടങ്ങള്‍ പ്രകാരം ഏതെങ്കിലും പൊതുതെരുവിനോടോ പൊതുവസ്തുവിന്റെയോ പൊതുജലമാര്‍ഗ്ഗത്തിന്റെയോ അതിരായോ അതിരിനോട് ചേര്‍ന്നോ ഉള്ള മതില്‍ നിര്‍മ്മാണത്തിന് സെക്രട്ടറിയുടെ അനുവാദം ആവശ്യമുള്ളതാണ്. എന്നാല്‍, അനുവാദം ഇല്ലാതെയാണ് ഇപ്പോള്‍ കയ്യാല നിര്‍മ്മിക്കുന്നതും നേരത്തെ പലരും നിര്‍മ്മിച്ചിട്ടുള്ളതും. 3.

സ്കൂളില്‍ ഹാജരാകാതിരുന്ന ദിവസങ്ങളില്‍ ഒപ്പിട്ട മുന്‍പ്രധാനാധ്യാപികയ്ക്കെതിരെ നടപടി

സ്കൂളില്‍ ഹാജരാകാതിരുന്ന ദിവസങ്ങളില്‍ അനധികൃതമായി ഹാജര്‍ രേഖപ്പെടുത്തി ശമ്പളം കൈപ്പറ്റിയ പട്ടാമ്പി ജി.എച്ച്.എസിലെ മുന്‍പ്രധാനാധ്യാപികയ്ക്കെതിരെ നടപടി. അഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ഉപവിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിച്ചത്. ഒരു വര്‍ഷം മുന്‍പ്‌ റിട്ടയര്‍ ചെയ്ത എച്ച്.എം. സുഹ്റാബീവിയില്‍ നിന്നും അന്യായമായി കൈപ്പറ്റിയ 11420/- രൂപ അധികൃതര്‍ തിരിച്ച് പിടിക്കുകയും ചെയ്തു. അധ്യാപകര് ‍ സമയത്ത് സ്കൂളില് ‍ ഹാജരാകുന്നില്ല എന്ന് പറഞ്ഞ് 2014-ല് ‍ സ്കൂളിലെ ഒരു രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില് ‍ സ്കൂളില് ‍ സന്ദര് ‍ ശനം നടത്തിയ ഡി.ഇ.ഒ ടി സംഭവം നടന്നതായി അന്ന് തന്നെ കണ്ടെത്തിയിരുന്നു. എങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അധ്യാപിക നടപടിയില് ‍ നിന്നും രക്ഷപെടുകയായിരുന്നു. ബന്ധപ്പെട്ട ഫയല് ‍ കുറിപ്പുകളില് ‍ ടി ക്രമക്കേട് പറഞ്ഞിട്ടുണ്ടെങ്കിലും പരിശോധനാ റിപ്പോര് ‍ ട്ടില് ‍ ടി സംഗതി ഉള് ‍ പെടുത്തുകയോ വിശദീകരണം തേടുകയോ ചെയ്തിരുന്നില്ല. അടുത്തിടെ, ടി സ്കൂളിലെ മറ്റ് ചില ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള് ‍ ഒറ്റപ്പാലം ജില്ലാ വിദ്യഭ്യാസ

കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വിഭാഗവുമായി ബന്ധപ്പെട്ട പരാതി.

From                            Mahesh Vijayan     Attuvayil House     SH Mount PO, Kottayam - 686006     e-mail: i.mahesh.vijayan@gmail.com  mo: +91 93425 02698 To     Director Of Med.Education     Directorate of Medical Education     Medical College P.O.     Thiruvananthapuram– 695 011     Email: dmekerala@gmail.com Sir,     വിഷയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വിഭാഗവുമായി ബന്ധപ്പെട്ട പരാതി.     1.  കോട്ടയം ഗവ: മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ചികില്‍സ തേടിയെത്തുന്ന രോഗികളെ തങ്ങള്‍ക്ക് ഇഷ്ടമുള്ള ഡോക്ടറെ കാണുവാന്‍ അനുവദിക്കാത്തത് സംബന്ധിച്ചാണ് ഈ പരാതി സമര്‍പ്പിക്കുന്നത്. ഇവിടെ രോഗി ഏത് ഡോക്ടറെ കാണണമെന്ന് തീരുമാനിക്കുന്നത് ഡിപ്പാര്‍ട്ട്മെന്റ് ഹെഡാണ്. 2. എല്ലാ രോഗികളുടേയും ചീട്ട് ക്യാന്‍സര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോക്ടര്‍ പി.എല്‍. രമ കണ്ട ശേഷം ഏത് ഡോക്ടറെ കാണണമെന്ന് ടിയാരിയാണ് തീരുമാനമെടുക്കുന്നത്. ഏത് ഡോക്ടറെ കാണണമെന്നത് രോഗിയുടെ അവകാശമാണ്. രോഗി ആവശ്യപ്പെടുന്ന ഡോക്ടറെ കാണുവാന്‍ അവസരം നിഷേധിക്കുന്ന അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനവും മെഡിക്കല്‍ എത്തിക്സിന് വിരുദ്ധവുമാണ്.

ഗാര്‍ഹിക വൈദ്യുത കണക്ഷന് KSEB ആവശ്യപ്പെട്ടത് 12.23 ലക്ഷം

KSEB-യുടെ വികൃതികള്‍. വീട്ടിലേക്കുള്ള സിംഗിള്‍ ഫേയ്സ് കണക്ഷന്‍ ത്രീ ഫേയ്സ് ആക്കി തരണമെന്ന് അപേക്ഷ നല്‍കിയ ഉപഭോക്താവിനോട് KSEB ആവശ്യപ്പെട്ടത് 12.23 ലക്ഷം രൂപ (പന്ത്രണ്ടേകാല്‍). വമ്പന്മാരുടെ 1277 കോടി രൂപ ബില്‍ കുടിശ്ശിക ഈടാക്കാന്‍ ലവലേശം താല്പര്യമില്ലാത്ത ബോര്‍ഡാണ്, ഈ രീതിയില്‍ സാധാരണക്കാരായ ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നത്. ഇത്രയും ഭീമമായ തുക എങ്ങനെയാണ് വന്നതെന്ന് അന്വേഷിച്ചപ്പോള്‍, പ്രദേശത്ത് ലോഡ് കൂടുതല്‍ ആണെന്നും അതിനാല്‍ പുതിയ 11KV ലൈന്‍ വലിച്ച് അപേക്ഷകന്റെ പു രയിടത്തില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കുന്നതിനുള്ള ചെലവാണിതെന്നും അധികൃതര്‍ അറിയിച്ചു. ഭാഗ്യത്തിന് ഇടുക്കിയില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല. അതേ സമയം മുതലാളിമാര്‍ക്ക് ഇതെല്ലാം ബോര്‍ഡ് സൗജന്യമായി ചെയ്ത് കൊടുക്കുകയും ചെയ്യും. വിതരണ ശൃംഖലയില്‍ ലോഡ് കൂടുതലാണേല്‍ അത് പരിഹരിക്കേണ്ടത് ബോര്‍ഡിന്റെ കടമയാണ്. കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014­-ലെ ചട്ടം 36, 49 പ്രകാരം, ഒരു മെഗാവാട്ടില്‍ കൂടുതല്‍ ലോഡ് ഉണ്ടെങ്കില്‍ മാത്രമേ വൈദ്യുത വിതരണ ശൃംഖല ന

ബോര്‍ഡുകളും അറിയിപ്പുകളും സ്ഥാപിക്കാത്തത് സംബന്ധിച്ച പരാതി.

From               Mahesh Vijayan               Attuvayil House               SH Mount PO, Kottayam – 686006               Mo: +91 93425 02698               e-mail: i.mahesh.vijayan@gmail.com To                Assistant Engineer               Electrical Section               Aymanam, Kottayam Sir,          വിഷയം: ബോര്‍ഡുകളും അറിയിപ്പുകളും സ്ഥാപിക്കാത്തത് സംബന്ധിച്ച പരാതി .     സൂചന:  ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍168/എ.ആര്‍ 13 (2)/09/ഉ.ഭ.പ.വ       1. സൂചനയിലെ സര്‍ക്കാര്‍ ഉത്തരവിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. പൊതുജനങ്ങളില്‍ നിന്നും  ലഭിക്കുന്ന അപേക്ഷകള്‍ക്കും പരാതികള്‍ക്കും കൈപ്പറ്റ്‌ രസീത് നല്കണമെന്ന്, സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉത്തരവ് ഇറക്കിയിട്ടും കോട്ടയം ജില്ലയിലെ കെ.എസ്.ഇ.ബി അയ്‌മനം ഇലക്ട്രിക്കല്‍ സെക്ഷന്‍, അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ടി  ഉത്തരവ് ഇതുവരെയും നടപ്പാക്കിയിട്ടില്ല.  കൈപ്പറ്റ്‌ രസീത്  നല്‍കുന്നത് സംബന്ധിച്ച്  അറിയിപ്പ് പ്രധാന ഭാഗത്ത് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിലും വീഴ്ച വരുത്തിയിരിക്കുന്നു.