From
Mahesh Vijayan
Attuvayil House
SH Mount PO, Kottayam - 686006
e-mail: i.mahesh.vijayan@gmail.com mo: +91 93425 02698
To
Shri.P.Thilothaman
Hon. Minister for Food, Civil Supplies & Consumer Affairs
Sir,
വിഷയം: അനന്തരാവകാശി അല്ലാത്തവര്‍ക്ക് റേഷന്‍ കടകള്‍ കൈമാറ്റം ചെയ്തതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി. (By email)
1. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ ARD No. 45, 213, 19 എന്നീ റേഷന്‍ കടകള്‍ 2016 -17 കാലയളവില്‍ കൈമാറ്റം ചെയ്തതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് ഈ പരാതി ബോധിപ്പിക്കുന്നത്.
2. കേരളാ റേഷനിംഗ് ഓര്‍ഡര്‍ 45(2) പ്രകാരം താലൂക് ഓഫീസര്‍ നല്‍കുന്ന ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് മാത്രമേ അനന്തരാവകാശിക്ക് ARD കൈമാറ്റം ചെയ്യാവൂ എന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായിട്ട് ഒരു ബന്ധവും ഇല്ലാത്തതോ അല്ലെങ്കില്‍ അകന്ന ബന്ധുക്കളുടെയോ പേരിലേക്കാണ് ടി കൈമാറ്റങ്ങള്‍ നടന്നിരിക്കുന്നത്. കൈമാറി കിട്ടിയ വ്യക്തിയെ ടിയാന്റെ യഥാര്‍ത്ഥ റേഷന്‍ കാര്‍ഡില്‍ നിന്നും വിടുതല്‍ ചെയ്ത ശേഷം മരണപ്പെട്ട ലൈസന്‍സിയുടെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തി, കുടുംബാംഗമാണ് എന്ന് വരുത്തി തീര്‍ത്ത് റേഷന്‍ കടകള്‍ അന്യായമായി കൈമാറി നല്‍കുകയായിരുന്നു .
3. ടി കൈമാറ്റങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. അന്നത്തെ കോട്ടയം ജില്ലാ സപ്ലൈ ഓഫീസര്‍, മീനച്ചില്‍ താലൂക് സപ്ലൈ ഓഫീസര്‍ എന്നിവരും മരണപ്പെട്ട വ്യക്തിയുടെ കുടുബാംഗങ്ങളും ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. തന്മൂലം സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ ക്രമക്കേട് നടന്നിരിക്കാന്‍ സാധ്യതയുണ്ട്.
4. ആകയാല്‍ സമക്ഷത്ത് നിന്നും ദയവുണ്ടായി ടി ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായി ഒരു അന്വേഷണം നടത്തണമെന്നും ടി കടകളുടെ ലൈസന്‍സ് അടിയന്തിരമായി റദ്ദാക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവാകണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
sd/-
കോട്ടയം Mahesh Vijayan
04-08-2020 RTI & Human Rights Activist
Copy to:
1. Commissioner of Civil Supplies ( keralaccs@gmail.com)
2. Secretary, Food, Civil Supplies & Consumer Affairs ( secy.food@kerala.gov.in )
2. Vigilance Officer (vocivilsupplieskerala@gmail.com )

Comments
Post a Comment