Skip to main content

Posts

Showing posts with the label പട്ടാമ്പി ജി.എച്ച്.എസ്

അഴിമതിക്ക് എതിരെ പരാതി നല്‍കിയതിന് അധ്യാപികയ്ക്ക് അച്ചടക്കനടപടി - മന്ത്രിക്ക് നല്‍കിയ പരാതിയിലെ തുടര്‍നടപടികള്‍

അഴിമതിക്ക് എതിരെ പരാതി നല്‍കിയതിന് നിരന്തര ശല്യക്കാരി എന്ന് മുദ്രകുത്തി പട്ടാമ്പി ഗവ:ഹൈസ്കൂളിലെ പ്രഷീജ എന്ന അധ്യാപികയെ, പരാതി നല്കുന്നതില്‍ വിലക്ക് കല്പ്പിച്ച് പാലക്കാട്, ഡി.ഡി.ഇ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് ഞാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ശ്രീ അനീഷ്‌ ടി  നടത്തിയ ഹിയറിംഗില്‍ പങ്കെടുത്തു. പട്ടാമ്പി സ്കൂളിലും സമാനമായ രീതിയില്‍ മറ്റ് സ്കൂളുകളിലും നടക്കുന്ന നിരവധി നിയമലംഘനങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താമെന്നും പട്ടാമ്പി സ്കൂളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.  സ്കൂളിലെ രക്ഷിതാവ് കൂടിയായ ശ്രീമതി പ്രഷീജ രക്ഷിതാവ് എന്ന നിലയില്‍ സ്വന്തം വിലാസത്തില്‍ പരാതികള്‍ നല്‍കിയിരുന്നത്. എന്നിട്ടും അധ്യാപികയെന്ന നിലയില്‍ നിരന്തരമായി കഴമ്പില്ലാത്ത പരാതികള്‍ നല്കുന്നു എന്ന് പറഞ്ഞാണ് അവര്‍ക്കെതിരെ അന്നത്തെ ഡി.ഇ.ഒ, ഡിഡി.ഇ എന്നിവര്‍ ചേര്‍ന്ന് വിലക്ക് കല്‍പ്പിച്ചിരുന്നത്. പിന്നീട് പട്ടാമ്...

സ്കൂളില്‍ ഹാജരാകാതിരുന്ന ദിവസങ്ങളില്‍ ഒപ്പിട്ട മുന്‍പ്രധാനാധ്യാപികയ്ക്കെതിരെ നടപടി

സ്കൂളില്‍ ഹാജരാകാതിരുന്ന ദിവസങ്ങളില്‍ അനധികൃതമായി ഹാജര്‍ രേഖപ്പെടുത്തി ശമ്പളം കൈപ്പറ്റിയ പട്ടാമ്പി ജി.എച്ച്.എസിലെ മുന്‍പ്രധാനാധ്യാപികയ്ക്കെതിരെ നടപടി. അഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ഉപവിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിച്ചത്. ഒരു വര്‍ഷം മുന്‍പ്‌ റിട്ടയര്‍ ചെയ്ത എച്ച്.എം. സുഹ്റാബീവിയില്‍ നിന്നും അന്യായമായി കൈപ്പറ്റിയ 11420/- രൂപ അധികൃതര്‍ തിരിച്ച് പിടിക്കുകയും ചെയ്തു. അധ്യാപകര് ‍ സമയത്ത് സ്കൂളില് ‍ ഹാജരാകുന്നില്ല എന്ന് പറഞ്ഞ് 2014-ല് ‍ സ്കൂളിലെ ഒരു രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില് ‍ സ്കൂളില് ‍ സന്ദര് ‍ ശനം നടത്തിയ ഡി.ഇ.ഒ ടി സംഭവം നടന്നതായി അന്ന് തന്നെ കണ്ടെത്തിയിരുന്നു. എങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അധ്യാപിക നടപടിയില് ‍ നിന്നും രക്ഷപെടുകയായിരുന്നു. ബന്ധപ്പെട്ട ഫയല് ‍ കുറിപ്പുകളില് ‍ ടി ക്രമക്കേട് പറഞ്ഞിട്ടുണ്ടെങ്കിലും പരിശോധനാ റിപ്പോര് ‍ ട്ടില് ‍ ടി സംഗതി ഉള് ‍ പെടുത്തുകയോ വിശദീകരണം തേടുകയോ ചെയ്തിരുന്നില്ല. അടുത്തിടെ, ടി സ്കൂളിലെ മറ്റ് ചില ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള് ‍ ഒറ്റപ്പാലം ജില്ലാ വിദ്യഭ്യാസ...