14-07-2016 മോശമായി
പെരുമാറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവ് സഹിതം
പരാതിപ്പെടണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് [Personnel &
Administrative Reforms Department], പ്രിന്‍സിപ്പല്‍ സെക്രട്ടറി
അറിയിച്ചു.
ഇത് സംബന്ധിച്ച് ഞാന്‍ നല്‍കിയ പരാതിയും അനുബന്ധ ഉത്തരവുകളും താഴെ കൊടുക്കുന്നു.
To
Principal Secretary
Personnel & Administrative Reforms Department
III Floor Annexe Building, Govt. Secretariat, Thiruvananthapuram
Ph: 0471- 2333374, 2517311 E-mail: secy.prn_stny@kerala.gov.in
Sir,
വിഷയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നത് സംബന്ധിച്ച പരാതി
സൂചന: ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍168/എ.ആര്‍ 13 (2)/09/ഉ.ഭ.പ.വ
പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ക്കും പരാതികള്‍ക്കും കൈപ്പറ്റ് രസീത് നല്കണമെന്ന്, സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉത്തരവ് ഇറക്കിയിട്ടും കോടതികള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ നിരവധി ഓഫീസുകളില്‍ ടി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. കൈപ്പറ്റ് രസീത് നല്‍കുന്നത് സംബന്ധിച്ച് അറിയിപ്പ് പ്രധാന ഭാഗത്ത് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിലും ഭൂരിഭാഗം ഓഫീസുകളും വീഴ്ച വരുത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ കല്കടര്‍ക്ക് നല്‍കിയ പരാതി ഇതോടൊപ്പം ഹാജരാക്കുന്നു.
കൈപ്പറ്റ് രസീത് നല്കാത്തതിനെ തുടര്‍ന്ന്‍ പല ഓഫീസുകളിലും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നുണ്ട്. പരാതിക്കാരന്‍ / അപേക്ഷകന്‍ അപമര്യാദയായി പെരുമാറി, ഡ്യൂട്ടി തടസ്സപ്പെടുത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥര്‍ പരാതി കൊടുത്ത് പൊലീസിനെ കൊണ്ട് കേസെടുപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പരാതിക്കാരി വനിതയാണെങ്കില്‍ തീര്‍ന്നു; പരാതിക്കാരന്‍/അപേക്ഷകന്‍ അഴിയെണ്ണും. ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുള്ളതായി ചില ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിക്കുമ്പോഴും പൗരാവകാശ രേഖയുടെ പകര്‍പ്പ് ആവശ്യപ്പെടുമ്പോഴും സമാനമായ പെരുമാറ്റമാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.നല്ല രീതിയില്‍ ഇടപെടുന്ന നിരവധി ഉദ്യോഗസ്ഥരുണ്ടെന്നത് വിസ്മരിക്കുന്നില്ല.
നീതി ലഭിക്കാതെ സര്‍വ്വത്ര പ്രശ്നങ്ങളുമായി ഓഫീസുകളില്‍ കയറിയിറങ്ങുന്ന പൊതുജനങ്ങള്‍ സേവനം ലഭിക്കാതെ വരുമ്പോള്‍ ചിലപ്പോള്‍ ഉദ്യോഗസ്ഥരോട് ഉച്ചത്തില്‍ സംസാരിക്കുകയോ തന്റെ ആത്മരോഷം വാക്കാല്‍ പ്രകടിപ്പിക്കുകയോ ചെയ്തെന്ന് വരാം. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ അധികാരം ഉപയോഗിച്ച് കള്ളക്കേസ് നല്‍കുകയല്ല ഉഗ്യോഗസ്ഥര്‍ ചെയ്യേണ്ടത്. സേവനം ലഭിക്കാതെ വന്നാല്‍ ബന്ധപ്പെടേണ്ട മേലുദ്യോഗസ്ഥന്‍റെ പേരും ഫോണ്‍നമ്പരും എല്ലാ ഓഫീസിലും പ്രദര്‍ശിപ്പിക്കുക വഴി ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ആയതിനാല്‍, ഈ വിഷയത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ, ഉചിതമായ മേല്‍നടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ കോടതികള്‍, പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പടെ എല്ലാ ഓഫീസുകളിലും നടപ്പാക്കുന്നുണ്ട് എന്നും ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നുണ്ട് എന്നും ഉറപ്പ് വരുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ
കോട്ടയം
21-06-2016 മഹേഷ് വിജയന്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും ലഭിച്ച മറുപടി.
പൊതുജനങ്ങളോട് മാന്യമായി പെരുമാറ്റവും പരിഗണനയും നല്‍കണമെന്നും പരാതികള്‍ക്ക് കൈപ്പറ്റ് രസീത് നല്കണമെന്നും 12.01.2009-ന് 168/എ.ആര്‍ 13(2)/09, 16.07.2015-ന് 11433/എ.ആര്‍ 13(2)/15 , 24.06.2015-ന് 7995/എ.ആര്‍ 13(2)/15 എന്നീ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് [ഉ.ഭ.പ.വ] സര്‍ക്കുലറുകള്‍ മുഖേന എല്ലാ ഓഫീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കിലോ മേല്‍ സര്‍ക്കുലറുകളിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്ത ആഫീസുകളെ കുറിച്ചോ ഉദ്യോഗസ്ഥരെ കുറിച്ചോ ഉള്ള പരാതികള്‍ വ്യക്തമായ തെളിവ് സഹിതം വകുപ്പ് മേധാവികള്‍ക്കും പകര്‍പ്പ് സര്‍ക്കാരിനും നല്‍കണം. 21-06-2016-ല്‍ ഞാന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‍ 14.07.2016-ല്‍ എനിക്ക് അയച്ച കത്തിലാണ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരാതികള്‍ നിവേദനങ്ങള്‍ എന്നിവയില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനുള്ളിലും അന്തിമ തീര്‍പ്പ് മൂന്ന് മാസത്തിനകവും അപേക്ഷകനെ അറിയിക്കണമെന്നാണ് മേല്‍ പറഞ്ഞിരിക്കുന്ന 11433 സര്‍ക്കുലറിലുള്ളത്. ടി സര്‍ക്കുലര്‍ ചുവടെ കൊടുക്കുന്നു.
പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍, നിവേദനങ്ങള്‍, അപേക്ഷകള്‍ തുടങ്ങിയവയ്ക്ക് ആയത് കിട്ടിയാലുടന്‍ കൈപ്പറ്റ് രസീത് കൃത്യമായി നല്‍കണമെന്നും അപ്രകാരം കൈപ്പറ്റ് രസീത് നല്‍കുമെന്ന ഗവണ്‍മെന്‍റ് ഉത്തരവിന്‍റെ ഉള്ളടക്കം ഓഫീസിന്‍റെ പ്രധാന ഭാഗത്ത് നിശ്ചിത വലിപ്പത്തിലുള്ള ബോര്‍ഡില്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും സര്‍ക്കാര്‍ നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ടി സര്‍ക്കുലര്‍ ചുവടെ കൊടുക്കുന്നു.
ബന്ധപ്പെട്ട എല്ലാ ഓര്‍ഡറുകളും ഡൌണ്‍ലോഡ് ചെയ്യുക : നമ്പര്‍168/എ.ആര്‍ 13 (2)/09/ഉ.ഭ.പ.വ

Comments
Post a Comment