From
Mahesh Vijayan
Attuvayil
House
SH Mount P.O., Kottayam - 686006
Email: i.mahesh.vijayan@gmail.com
WhatsApp:
9342502698
To
Principal Director
Income Tax Investigation
5th Floor, Aayakar Bhavan
Old Railway Station Road
Kochi-682018
Sir,
Subject:
ബിനാമി പേരുകൾ ഉപയോഗിച്ച്, അനേകകോടികൾ
വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമി
വാങ്ങുകയും വിൽക്കുകയും ചെയ്തത് സംബന്ധിച്ച പരാതി.
എതിർകക്ഷി:
Johnson
Mathew
S/o Mathew
Puthanaprakkunnel
Thalanadu Village, Teekkoyi P.O
Kottayam
1. വിവരാവകാശ നിയമത്തിന്റെ സഹായത്തോടെ അഴിമതിയും മറ്റ് നിയമലംഘനങ്ങളും
പുറത്ത് കൊണ്ടു വരുന്നതിനായി, പത്ത് വർഷമായി സജീവമായി പ്രവർത്തിച്ച് വരുന്ന വ്യക്തിയാണ് നിലവിൽ അയർലണ്ടിൽ ജോലി
ചെയ്യുന്ന ഹർജിക്കാരൻ. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്ക്
കേന്ദ്രീകരിച്ച്, വിവിധ ഭൂമി തട്ടിപ്പുകളും കയ്യേറ്റങ്ങളും അനേകവർഷങ്ങളായി നടത്തി
വരുന്ന, വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ഒരു വ്യക്തിയാണ് എതിർകക്ഷി ജോൺസൺ മാത്യു.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട്, ടിയാൻ ബിനാമി
പേരുകളിൽ വൻ തോതിൽ വസ്തു വകകൾ
വാങ്ങിക്കൂട്ടിയത് സംബന്ധിച്ചാണ് ഈ പരാതി ബോധിപ്പിക്കുന്നത്.
2. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ജോൺസൺ മാത്യു സ്വന്തം പേരിലും വ്യാജ പേരുകളിലും
വാങ്ങിയതിന്റെ രേഖകൾ, ഹർജിക്കാരൻ കഴിഞ്ഞ
ആറു മാസമായി സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ നിന്ന് മാത്രം
ലഭിച്ചിട്ടുണ്ട്. ടിയാന്റേയും കുടുംബാംഗങ്ങളുടേയും
അപര
/ വ്യാജ പേരുകളിലും വിലാസത്തിലുമാണ് ഭൂരിഭാഗം
വസ്തുവും വാങ്ങിയിരിക്കുന്നത്. നാളിതുവരെ കണ്ടെത്താൻ
സാധിച്ച ബിനാമി പേരുകളുടെ ലിസ്റ്റ് Annexure A1 ആയി ഇതോടൊപ്പം ഹാജരാക്കുന്നു. ഇപ്രകാരം വാങ്ങിയ 53.77 ഏക്കർ
വസ്തുവിന്റെ ആധാരങ്ങളുടെ വിശദാംശങ്ങൾ ക്രോഡീകരിച്ചത് Annexure A2 ആയി ഇതോടൊപ്പം ഹാജരാക്കുന്നു.
3. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട,
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ സബ് രജിസ്ട്രാർ ഓഫീസുകളുടെ പരിധിയിൽ, 1988 മുതൽ എതിർകക്ഷി വാങ്ങിയ 53.77 ഏക്കർ
വസ്തുവിന്റെ കണക്കുകളാണ് ഹാജരാക്കിയിരിക്കുന്നത്. മിക്ക ആധാരങ്ങളിലും ടിയാന്റെ
തൊഴിലായി രേഖപ്പെടുത്തിയിരിക്കുന്നത് കൃഷിയാണ്. ഭാര്യ നിഷയുടെ പേരിൽ വാങ്ങിയ
ആധാരങ്ങളിൽ ഗൃഹഭരണമാണ് എന്നും മക്കളുടെ പേരിൽ വാങ്ങിയ ആധാരങ്ങളിൽ മൈനർ എന്നുമാണ്
രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷിയിൽ
നിന്നും മാത്രം ഇത്രയധികം വസ്തു വാങ്ങിയിട്ടും
ഇദ്ദേഹത്തിന് ഒരു കർഷക അവാർഡ് പോലും ലഭിച്ചതായി അറിയില്ല.
4. Kerala Land Reforms Act, 1963 പ്രകാരം,
രണ്ട് മുതൽ അഞ്ച് വരെ അംഗങ്ങൾ അടങ്ങിയ ഒരു കുടുംബത്തിന് പരമാവധി കൈവശം
വെക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കർ ആണ്. അത്
കൊണ്ട് കൂടിയാണ് വ്യാജ പേരുകളിൽ, വിത്യസ്ത വിലാസങ്ങൾ ഉപയോഗിച്ച് വസ്തു വാങ്ങിക്കൂട്ടിയിട്ടുള്ളത്.
കഴിഞ്ഞ മുപ്പത് വർഷമായി എല്ലാ കാലത്തും ടിയാനും കുടുംബവും പരിധിയിൽ കവിഞ്ഞ സ്വത്ത്
കൈവശം വെച്ച്, ക്രയവിക്രയം ചെയ്ത് വരികയാണ്. ഇപ്രകാരം നടത്തിയിട്ടുള്ള എല്ലാ വസ്തു
കൈമാറ്റങ്ങളും അസാധുവാണ്. എതിർകക്ഷി ടിയാന്റെ
കൂടെ തന്നെ താമസിച്ചിരുന്ന മാതാപിതാക്കളുടെ പേരിൽ വാങ്ങിയ വസ്തുവിന്റെ കണക്കുകൾ
കൂടി ചേർത്താൽ, അനധികൃതമായി കൈവശം വെച്ച ഭൂമിയുടെ അളവ് ഇനിയും കൂടും.
5. കൃഷി ഉപജീവനമാക്കി മാത്രം ഒരാൾക്കും ഇത്രയധികം ഭൂമി അതും കോട്ടയം ജില്ലയിൽ വാങ്ങാൻ
സാധിക്കില്ല എന്ന കാര്യം തീർച്ചയാണ്. ആധാരങ്ങളിൽ
കാണിച്ചിരിക്കുന്ന തുക, യഥാർഥ വിലയേക്കാൾ വളരെ കുറഞ്ഞ തുകയുമാണ്. വ്യാജ ആധാരങ്ങളും വ്യാജ രേഖകളും തയ്യാറാക്കി
ഭൂമി കയ്യേറിയും പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ചും നിയമ വിരുദ്ധ ബിസിനസ്സുകൾ
നടത്തിയും യഥാർഥ വസ്തു ഉടമകളെ
ഭീഷണിപ്പെടുത്തിയും ബ്ലാക് മെയിൽ ചെയ്തും ശാരീരികമായി
ആക്രമിച്ചും ഒക്കെയാണ് ജോൺസൺ മാത്യു
ഇത്രയധികം വസ്തുക്കൾ വാങ്ങിയിട്ടുള്ളത്. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ
ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുന്നതാണ്.
6. ആകയാൽ, സമക്ഷത്ത് നിന്നും ദയവുണ്ടായി, മേൽ പറഞ്ഞ
നിയമലംഘനങ്ങൾ വിശദമായി അന്വേഷിച്ച്, എതിർകക്ഷി ജോൺസൺ മാത്യു, ഭാര്യ നിഷ എന്നിവർക്കെതിരേ,
Prohibition of Benami Property Transactions Act, 1988 പ്രകാരമുള്ള തുടർനടപടികൾ
സമയബന്ധിതമായി സ്വീകരിക്കണമെന്നും ബിനാമി പേരുകളിൽ വാങ്ങിയ വസ്തുവകകൾ
ഏറ്റെടുക്കണമെന്നും അഭ്യർഥിക്കുന്നു.
വിശ്വസ്തതയോടെ
09.03.2025
Kottayam Mahesh Vijayan
Comments
Post a Comment