ജിഷ കൊലക്കേസില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഇന്ന് ഇ-മെയിലിലും തപാലിലും അയച്ച പരാതിയുടെ പൂര്‍ണരൂപം ചുവടെ കൊടുക്കുന്നു.
പെരുമ്പാവൂരിലെ ജിഷ കൊലക്കേസ് അന്വേഷിക്കുന്നതില്‍ ഗുരുതര വീഴ്ചയും കൃത്യവിലോപവും നടത്തിയ കുറുപ്പംപടി എസ്.ഐ. സോണി മത്തായി, സി.ഐ. രാജേഷ്, അന്വേഷണത്തിന്‍റെ തുടക്കത്തില്‍ പങ്കാളികളായിട്ടുള്ള പൊലീസുകാര്‍, ഐ.ജി. മഹിപാല്‍ യാദവ്, എസ്.പി. ജി.എച്ച്. യതീഷ് ചന്ദ്ര, ഡിവൈ.എസ്.പി. അനില്‍കുമാര്‍, എന്നിവര്‍ക്ക് പ്രതികളുമായി ബന്ധമുണ്ടോ എന്ന് അടിയന്തിരമായി അന്വേഷിക്കേണ്ടതാണ്. ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും നുണ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യണം. പോലീസ് കമ്പ്ലൈന്റ് അതോറിറ്റിക്ക് മുന്നില്‍ ഹാജരാകാതെ ടി ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചത് അങ്ങേയറ്റം സംശയാസ്പദവും ചോദ്യം ചെയ്യലില്‍ സത്യം പുറത്തു വരുമോ എന്ന് ഭയന്നുമാണ്.
നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കപ്പെട്ട സ്ഥിതിക്ക്, തെളിവ്
നശിപ്പിച്ചതിന്റെ കാരണം അന്വേഷിക്കുന്നതിലൂടെ പ്രതികളെ കണ്ടെത്താന്‍
സാധിക്കുന്നതാണ്. അതിനാല്‍ ആര്‍ക്ക് വേണ്ടിയാണ് തെളിവുകള്‍ നശിപ്പിച്ചത്
എന്ന ചോദ്യം അങ്ങേയറ്റം പ്രാധാന്യം അര്‍ഹിക്കുന്നു. പ്രതി
അന്യസംസ്ഥാനക്കാരനോ സാധാരണക്കാരനോ ആണെങ്കില്‍ തെളിവ് നശിപ്പിക്കാന്‍
ഉദ്യോഗസ്ഥര്‍ ഒരിക്കലും കൂട്ടുനില്‍ക്കില്ല. പ്രതികള്‍ ഉന്നതരും പൊലീസില്‍
സ്വാധീനമുള്ളവരും ആകാനാണ് സാദ്ധ്യത. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍
ഉള്‍പ്പടെയുള്ളവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് തന്നെ
അന്വേഷിക്കുന്നത് സംശയത്തിനിട നല്‍കും. അതിനാല്‍, യഥാര്‍ത്ഥ പ്രതികളെ
കണ്ടെത്തുന്നതിന് സി.ബി.ഐ പോലുള്ള മറ്റേതെങ്കിലും ഏജന്‍സിയെ അന്വേഷണ ചുമതല
ഏല്‍പ്പിക്കുന്ന കാര്യവും അടിയന്തിരമായി പരിഗണിക്കേണ്ടതാണ്.
അങ്ങയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വളരെയധികം
പ്രതീക്ഷകള്‍ ആണുള്ളത്. ജിഷ വധക്കേസില്‍ മുഖം നോക്കാതെയുള്ള ശക്തമായ
നടപടികള്‍ അങ്ങയുടെ ഭാഗത്ത് നിന്നുണ്ടാകും എന്ന് ജനം പ്രതീക്ഷിക്കുന്നു.
അതിനാല്‍, ഈ പരാതി അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ച് ഉചിതമായ
മേല്‍നടപടികള്‍ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

Comments
Post a Comment