ചിതങ്ങള്‍ പഴയത് ആണെങ്കിലും ആനുകാല പ്രസക്തിയുള്ള ഒരു വിഷയം.
June 5, 2014
പട്ടാമ്പിയിൽ നിന്നും ആറങ്ങോട്ടുകര വഴി ഷൊർണൂർക്കുള്ള ഹരിതാഭമായ പാതയോരത്തെ ഭൂരിഭാഗം മരങ്ങളിലും കാണുന്ന ക്രൂരതയുടെ അടയാളങ്ങൾ ഏതൊരു പ്രകൃതി സ്നേഹിയേയും അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. നൂറ്റമ്പതിലേറെ പരസ്യബോർഡുകൾ, അഞ്ഞൂറിലധികം വലിയ ഇരുമ്പാണികൾ, 24 കിലോമീറ്റർ വരുന്ന ഈ റൂട്ടിൽ മാത്രം മനുഷ്യ ക്രൂരതയ്ക്ക് ഇരകളായിരിക്കുന്നത് 75-ൽ പരം മരങ്ങളാണ്. മിക്കതും വന്മരങ്ങൾ. ആണിയടിച്ച പരസ്യങ്ങളിൽ ഭൂരിഭാഗവും കോണ്ക്രീറ്റ് കട്ടിംഗ് സ്ഥാപനങ്ങ ളുടേതാണ്

വൈദ്യുതി പോസ്റ്റ് മറിയാതിരിക്കുവാൻ KSEB അധികൃതർ ഇരുമ്പ് വടമുപയോഗിച്ച് വലിച്ച് കെട്ടിയത് ഒരു മരത്തേലേക്കാണ്. കേവലം രണ്ടു മാസം കൊണ്ട്, മരത്തടിക്കുള്ളിലേക്ക് ഇരുമ്പ് വടത്തിന്റെ അഗ്രഭാഗങ്ങൾ ആഴ്ന്നിറങ്ങിക്കഴിഞ്ഞു.
ആണിയടിച്ച് മരത്തിൽ ഉറപ്പിച്ച നിലയിൽ മാതൃഭൂമി പത്രത്തിന്റെ പരസ്യവുമുണ്ട് . മരങ്ങളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി വിധി നേടിയത് മാതൃഭൂമിയുടെ സീഡ് പ്രവർത്തകർ ആണെന്നോര്ക്കുക. പരിസ്ഥിതിവാദി എം.എല്‍.എ വി ടി ബല്റാമിന്റെ ഫ്ലക്സും ആണിയിൽ കേറി മരത്തിൽ ഞെളിഞ്ഞിരിപ്പുണ്ട്. പരസ്യ ബോർഡു പറിഞ്ഞ് പോകാതിരിക്കുവാൻ കോള കുപ്പിയുടെ അടപ്പുകൾക്ക് മേലെയാണ് ആണി അടിച്ചുറപ്പിച്ചു വെച്ചിരിക്കുന്നത്.
കേരളത്തിൽ അങ്ങോളമിങ്ങോളം പ്രകൃതിയോടുള്ള ഇത്തരം ക്രൂരതകള്‍ കാണാം. അരുതെന്ന് ഹൈക്കോടതി വിധിച്ചെങ്കിലും ഉത്തരവ് നടപ്പാക്കുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. അതുപോലെ പരസ്യം സ്ഥാപിക്കുന്നവരിൽ നിന്നും നല്ലൊരു തുക പിഴ ഈടാക്കുവാൻ നിയമനിര്മ്മാണം നടത്തിയാൽ മാത്രമേ പൂർണ്ണമായും ഈ തണല്‍ മരങ്ങളെ സംരക്ഷിക്കുന്നതിനു സാധിക്കൂ. 2014 മെയ് 24-ന് ഞാനും എന്റെ സുഹൃത്ത്, കൊടുമുണ്ട (പട്ടാമ്പി) സ്വദേശിയും അധ്യാപകനുമായ വി.ടി സോമനും ചേർന്ന് നടത്തിയ അന്വേഷേണത്തിലാണ് ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
ഉള്ള മരങ്ങള്‍ സംരക്ഷിക്കാതെ, പരിസ്ഥിതി ദിനത്തില്‍ ലക്ഷക്കണക്കിന് തൈകള്‍ വെറുതെ നട്ടു പിടിപ്പിച്ച ശേഷം ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതെ കൈകഴുകുന്ന പരിസ്ഥിതി 'പ്രേമികളേയും' സംഘടനകളേയും സര്‍ക്കാരിനേയും ഓര്‍ത്ത് ഈ പരിസ്ഥിതി ദിനത്തില്‍ വേദനിക്കുന്നു.
ഇത് സംബന്ധിച്ച Facebook Post
സര്‍ക്കാര്‍ ഉത്തരവ്

Comments
Post a Comment