To
The Secretary
Grama Panchayat
Kanakkary, Kottayam
Sir,
Subject: സ്വകാര്യ റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്യുന്നതിനെതിരെയുള്ള പരാതി
കാണക്കാരി ആശുപത്രിപ്പടിക്ക് സമീപം ആറ്റുവാ-പാലച്ചുവട് എന്ന പേരില്‍ നിലവില്‍ അറിയപ്പെടുന്ന വഴി യഥാര്‍ത്ഥത്തില്‍ ഒരു സ്വകാര്യ റോഡ് ആണ്. മുന്‍പ് ഏതാനും വീട്ടിലേക്ക് മാത്രം ഉണ്ടായിരുന്ന ഈ സ്വകാര്യ റോഡ് 2000-ല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനായാണ് നീളം കൂട്ടി സമീപത്തുള്ള പഞ്ചായത്ത് റോഡിലേക്ക് കൂട്ടി മുട്ടിച്ചത്. ടി റോഡിനായി സ്ഥലം വിട്ട് കൊടുത്ത വ്യക്തികളുടെ പേരില്‍ തന്നെയാണ് റോഡുള്‍പ്പെടുന്ന വസ്തു ഇപ്പോഴും ഉള്ളത്. ഇതിനവര്‍ ഇപ്പോഴും കരം കെട്ടിക്കൊണ്ടിരിക്കുന്നു. വില്ലേജ് രേഖകളില്‍ ഈ റോഡ് ഉള്‍പ്പെടുന്നില്ല.
ആറ്റുവാ-പാലച്ചുവട് റോഡ് പ്രധാനമായും ഒരു വി.ഐ.പി കോളനിയിലേക്കുള്ളതാണ്. മറ്റ് പൊതുജനങ്ങളുടെ ഉപയോഗത്തിനായി വേറെ പഞ്ചായത്ത് റോഡ് ഉണ്ട്. ടി റോഡ് സ്ഥിതി ചെയ്യുന്ന ഒന്‍പതാം വാര്‍ഡില്‍ തന്നെ ശോചനീയമായ അവസ്ഥയിലുള്ള പഞ്ചായത്ത് റോഡുകള്‍ വേറെയും ഉള്ളപ്പോഴാണ് ഒരു വി.ഐ.പി കോളനിയിലേക്കുള്ള സ്വകാര്യ റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്യുന്നത്/ചെയ്തത്. ടി റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്യുന്നതിനായി താല്‍പര കക്ഷികള്‍ അസറ്റ് രജിസ്റ്ററില്‍ തെറ്റായ വിവരം ചേര്‍ക്കുകയായിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ച വന്നിട്ടുണ്ട്.
യാതൊരു കാരണവശാലും പൊതുപണം സ്വകാര്യ റോഡിനായി ചിലവഴിക്കുന്നത് അനുവദിക്കാനാവില്ല. ആയതിനാല്‍ എത്രയും പെട്ടന്ന്‍ ടി റോഡ് പണി നിര്‍ത്തി വെക്കണം. ടി റോഡിന്റെ വിവരം അസറ്റ് രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യണം. നിയമാനുസൃതം ടി റോഡ് പഞ്ചായത്ത് ഏറ്റെടുത്ത ശേഷം ഗ്രാമസഭയുടെ തീരുമാനത്തിന് വിധയമായി മാത്രമേ പഞ്ചായത്തില്‍ നിന്നും ടി റോഡിന് ഫണ്ട് നല്‍കാന്‍ പാടുള്ളൂ. ഇപ്രകാരം കൂടുന്ന ഗ്രാമസഭാ യോഗം, 15-Dec-2011-ലെ കേന്ദ്ര സര്‍ക്കാര്‍ -Ministry of Panchayati Raj- ഉത്തരവ് അനുസരിച്ച് വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കേണ്ടതും പൊതുജനങ്ങള്‍ക്ക് വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതുമാണ്. ടി ഉത്തരവിന്റെ പകര്‍പ്പ് ഈ പരാതിയോടൊപ്പം സമര്‍പ്പിക്കുന്നു.
Place: Cochin വിശ്വസ്തയോടെ
29/01/2016
മഹേഷ് വിജയന്‍
Copy to:
DDP, Kottayam (by e-mail)

Comments
Post a Comment