സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, കോട്ടയം മുന്‍പാകെ
ഹർജിക്കാരൻ
സഞ്ജയ് മിത്ര
20, കാളിദാസ് സിംഗീ ലെയ്ന്‍
കല്‍ക്കത്ത - 700 009
റപ്രസന്റഡ് ബൈ
പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡര്‍
മഹേഷ് വിജയന്‍
ആറ്റുവായില്‍ വീട്
എസ്.എച്ച്. മൌണ്ട് പി.ഒ.
കോട്ടയം - 686006
മൊ: 9342502698
എതിർകക്ഷികൾ
1. സബിത മനോജ്
കീന്തനാനിക്കല്‍
വഴിക്കടവ് പി.ഒ
2. ജെനി ബി
ഇടയാടിയില്‍
തീക്കോയി
3. സിബി ജോസഫ്
മുത്തനാട്ടേല്‍
തീക്കോയി
4. റോയി തോമസ്
പള്ളിക്കുന്നേല്‍
വഴിക്കടവ് പി.ഒ
5. ടോം ഫ്രാന്‍സിസ്
വട്ടവയലില്‍
ഇടമറ്റംകര പി.ഒ
6. വി. ജെ ഫ്രാന്‍സിസ്
വട്ടവയലില്‍
ഇടമറ്റംകര പി.ഒ
ഹര്‍ജി
1. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ തീക്കോയി വില്ലേജിൽ ബ്ലോക്ക് 62ൽ പെട്ട റീസര്‍വ്വേ 408/2- ലെ 4.09 ഹെക്ടര്‍ (10.11 ഏക്കര്‍) സര്‍ക്കാര്‍ മിച്ച ഭൂമി, വ്യാജപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പോക്കുവരവ് ചെയ്ത് ക്രമക്കേടുകള്‍ നടത്തിയ ശേഷം തീക്കോയി സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച് പലപ്പോഴായി 80 ലക്ഷം രൂപ എതിര്‍കക്ഷികള്‍ വായ്പ എടുത്തത് സംബന്ധിച്ചാണ് ഈ പരാതി. ക്രമക്കേട് നടന്ന പോക്കുവരവ് റദ്ദാക്കാന്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് ഇതോടൊപ്പം ഹാജരാക്കുന്നു.
2. ഒരാള്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരേയെ വായ്പ ലഭിക്കൂ എന്നിരിക്കേ ഒന്ന് മുതല്‍ നാല് വരെ എതിര്‍കക്ഷികളുടെ പേരിലായാണ് ടി ലോണുകള്‍ എടുത്തിരിക്കുന്നത്. ഈടായി നല്‍കിയ റീസര്‍വ്വേ 408/2-ന്റെ ഉടമ അഞ്ചാം എതിര്‍കക്ഷിയും 408/2 /2-ന്റെ ഉടമ ടിയാന്റെ പിതാവായ ആറാം എതിര്‍കക്ഷിയുമാണ്. G513/2021, G514/2021, G515/2021, G423/2021 എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തെ ഗഹാനുകള്‍.
Resurvey No Extent in Are Owner
408 /2 80.94 Tom Francis
408/2/2 78.68 VJ Francis
3. ഇത്രയും വലിയ തുക ലോണ്‍ അനുവദിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ട്. നേരത്തെ ടി രണ്ട് വസ്തുവും ഈടായി നല്കിയാണ് 80 ലക്ഷം ലോണ്‍ എടുത്തിരുന്നത്. പിന്നീട്, ഇതില്‍ 408/2/2 ഒഴിവാക്കുകയായിരുന്നു. നിലവില്‍ 60 ലക്ഷമാണ് ലോണ്‍. മതിയായ ഈടില്ലാത്ത വസ്തു പണയപ്പെടുത്തി മാര്‍ക്കറ്റ് വിലയിലും കൂടുതല്‍ ആണ് ലോണ്‍ അനുവദിച്ചിരിക്കുന്നത്. വസ്തുവിന്റെ മൂല്യം ശരിയായ രീതിയില്‍ തിട്ടപ്പെടുത്തിയിട്ടില്ലാത്തതാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വില ആറിന് 6000 രൂപ മാത്രമാണ്. അതനുസരിച്ച് 485640 രൂപയാണ് പണയവസ്തുവിന്റെ ആകെ ന്യായവില.
4. നേരത്തെ ഈട് വെച്ചിരുന്ന റീസര്‍വ്വേ 408/2-ല്‍ നിന്നും വിറ്റ് പോയ വസ്തുവിന് പൂഞ്ഞാര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ആധാരത്തില്‍ കാണിച്ചിരിക്കുന്ന വില ചുവടെ ചേര്‍ക്കുന്നു.
DOC NO Year Executant Claimant Resurvey Extent (Are) Total Sale Amount Transaction
Rate/Are
55 2015 Francis VJ Smitha Puthenpurayil 408/2/2 10.12 125000 12351
797 2016 Francis VJ Alexander S/o Chacko 408/2/2 2.3 10000 4347
798 2016 Francis VJ Sindhu Sudhakaran 408/2/2 2.3 10000 4347
1043 2021 Francis VJ Deepak Menon N 408/2/2 7.49 62000 8277
1044 2021 Francis VJ Ajay Prabhakaran P 408/2/2 11.13 90000 8086
5. ഭൂപരിഷ്കരണ നിയമം വന്നപ്പോള്‍ സര്‍ക്കാരിലേക്ക് സറണ്ടര്‍ ചെയ്താ നൂറുകണക്കിന് ഏക്കര്‍ മിച്ചഭൂമി തീക്കോയി വില്ലേജിലെ ബ്ലോക്ക് 62 -ലും പൂഞ്ഞാര്‍ നടുഭാഗം വില്ലേജിലെ ബ്ലോക്ക് 63-ലും ഉള്‍പ്പെടുന്നു. എന്നാല്‍ റീസര്‍വ്വേ നടന്നതിന് ശേഷം മാത്രമാണ് ഇപ്രകാരം ഭൂമി സറണ്ടര്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ സ്കെച്ചില്‍ സര്‍ക്കാര്‍ ഭൂമി ക്രിത്യമായി മാര്‍ക്ക് ചെയ്തിട്ടില്ല. ആകയാല്‍ ടി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഏതൊരു വസ്തുവും ഈട് വെച്ച് ലോണ്‍ നല്കുന്നതിന് മുന്‍പ് വസ്തുവില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുന്നില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം വാങ്ങുന്നതാണ് അഭികാമ്യം.
6. ആകയാൽ സമക്ഷത്തിലെ ദയവുണ്ടായി ഇക്കാര്യത്തിൽ വിശദമായ ഒരു അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കണമെന്നും വിശദമായ അന്വേഷണത്തിനായി പരാതി പോലീസിന് കൈമാറണമെന്നും ടി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന വസ്തു ഈടിന്മേല്‍ തീക്കോയി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും നല്കിയിരിക്കുന്ന എല്ലാ വായ്പകളും പരിശോധിച്ച് ക്രമക്കേട് നടന്നിട്ടില്ല എന്ന് ഉറപ്പ് വരുത്തണമെന്നും ന്യായവിലയുടെ ഒരു നിശ്ചിത മടങ്ങില്‍ അധികം ലോണ്‍ നല്കുന്നത് നിയന്ത്രിക്കുന്നതിന് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
കോട്ടയം
20.12.2021
ഹർജിക്കാരൻ സഞ്ജയ് മിത്രയ്ക്ക് വേണ്ടി
പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡര്‍
മഹേഷ് വിജയന്‍
Enclosure(s):
1. കോട്ടയം സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ്
Comments
Post a Comment