ഡെപ്യൂട്ടി ഡയറക്ടര്‍, സര്‍വ്വേയും ഭൂരേഖയും വകുപ്പ്, കോട്ടയം മുന്‍പാകെ
ഹർജിക്കാരൻ
സഞ്ജയ് മിത്ര
20, കാളിദാസ് സിംഗീ ലെയ്ന്‍
കല്‍ക്കത്ത - 700 009
റപ്രസന്റഡ് ബൈ
പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡര്‍
മഹേഷ് വിജയന്‍
ആറ്റുവായില്‍ വീട്
എസ്.എച്ച്. മൌണ്ട് പി.ഒ.
കോട്ടയം - 686006
മൊ: 9342502698
എതിർകക്ഷികൾ
1. സണ്ണി തോമസ്
പുളിച്ചമാക്കല്‍
ഇടമറ്റം കര, പൂവരണി വില്ലേജ്
2. സുനില്‍ വി തോമസ്
വെള്ളൂക്കുന്നേല്‍
പരവന്‍പറമ്പില്‍
പൂഞ്ഞാര്‍ തെക്കേക്കര
3. വി. ജെ ഫ്രാന്‍സിസ്
വട്ടവയലില്‍
ഇടമറ്റംകര പി.ഒ
4. ടോം ഫ്രാന്‍സിസ്
വട്ടവയലില്‍
ഇടമറ്റംകര പി.ഒ
5. സ്‌മിത
ജിബി ഭാര്യ
പുത്തന്‍പുരയില്‍
തിരുവാര്‍പ്പ് വടക്ക് കര, തിരുവാര്‍പ്പ് വില്ലേജ്
കോട്ടയം താലൂക്ക്
6. അലക്സാണ്ടര്‍
മംഗലത്ത്
മടക്കത്താനം പി ഒ
മഞ്ഞള്ളൂര്‍ വില്ലേജ്
7. സിന്ധു
തച്ചുകുഴിയില്‍
തട്ടക്കുഴ പിഒ ഇടമറുക്
ഉടുമ്പന്നൂര്‍ വില്ലേജ്
8. ദീപക് മേനോന്‍ എന്‍
കെ കെ നന്ദകുമാരന്‍
കൂത്തേരില്‍ എന്ന നന്ദനം വീട്ടില്‍, ചുറ്റുപാട്
ഇടപ്പള്ളി - 682024
9. അഭയ് പ്രഭാകരന്‍ പി
വനമാലി വീട്ടില്‍
അനന്താവൂര്‍
ചന്ദനക്കാവ് - 676301
10. Anoop M
Managing Director of INDA HOSPITALITY Pvt Ltd Punthala kizhakkathil
Mainagappally
Kadappa - 690519
ഹര്‍ജി
1. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ തീക്കോയി വില്ലേജിൽ ബ്ലോക്ക് 62ൽ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ ഭൂമി വ്യാജപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് പാലാ റീസര്‍വ്വേ സൂപ്രണ്ട് പോക്കുവരവ് ചെയ്ത് ക്രമക്കേടുകള്‍ നടത്തിയത് സംബന്ധിച്ചും ക്രമക്കേട് നടന്ന എസ്.എ 14/2001 ഫയല്‍ റദ്ദാക്കുന്നതിനുമാണ് ഈ പരാതി. എസ്.എ 14/01 പ്രകാരം തീക്കോയി വില്ലേജിലെ റീസര്‍വ്വേ 408/2- ലെ മിച്ചഭൂമിയായ 4.09 ഹെക്ടര്‍ (10.11 ഏക്കര്‍) വസ്തു ഒന്നാം എതിര്‍കക്ഷി സണ്ണി തോമസിന് പോക്കുവരവ് ചെയ്ത് നല്കിയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ടി ഫയല്‍ ഡിജിറ്റലൈസേഷന്‍ ജോലികള്‍ക്കായി 24.10.2016 തീയതിയില്‍ കോടിമത റീസര്‍വ്വേ മാപ്പിംഗ് ഓഫീസിലേക്ക് കൈമാറിയിട്ടുള്ളതാണ്.
2. പൂഞ്ഞാര്‍ സബ് രജിസ്ട്രിയിലെ 1994ലെ 1514 ആം നമ്പര്‍ ആധാരപ്രകാരമാണ് പി.റ്റി. സാറാമ്മയില്‍ നിന്നും 4.86 ഹെക്ടര്‍ വസ്തു ഒന്നാം എതിര്‍കക്ഷി സണ്ണി തോമസിന് ലഭിച്ചിട്ടുള്ളത്. ടി ആധാരത്തിന്റെ പകര്‍പ്പ് Exhibit P1 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. ടി വസ്തു പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ നിന്നും തീക്കോയി വില്ലേജിലേക്ക് മാറിയതായി വില്ലേജ് ഓഫീസര്‍ അറിയിച്ചെന്നും തന്റെ കൈവശം ഉള്ള വസ്തു തീക്കോയി വില്ലേജിലെ ബ്ലോക്ക് 62-ല്‍ പെട്ട റീസര്‍വ്വേ 407, 408, 409 എന്നിവയാണെന്നും ആയത് തനിക്ക് പോക്കുവരവ് ചെയ്ത് തരണം എന്നാവശ്യപ്പെട്ടും ടിയാന്‍ തീക്കോയി വില്ലേജ് ഓഫീസര്‍ക്കും പിന്നീട് എസ്.എ. 8/2001 നമ്പര്‍ ആയി സര്‍വേ അദാലത്തിലും അപേക്ഷ നല്കിയിരുന്നു. ആയതിന്റെ പകര്‍പ്പ് Exhibit P2 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. റീസര്‍വ്വേ 405, 406 ഭാഗികമായും 408/2, 409, 410, 412 എന്നിവ പൂര്‍ണ്ണമായും പഴയ സര്‍വ്വേ നമ്പര്‍ 2309/1-ല്‍ ഉള്‍പ്പെട്ട മിച്ചഭൂമിയാണ്. ഇതില്‍ റീസര്‍വ്വേ 408/1 തോടും 408/2 മിച്ചഭൂമിയും ആണെന്നതിന്റെ തെളിവ് ബി.റ്റി.ആര്‍ പകര്‍പ്പ് Exhibit P3 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു.
3. സര്‍വ്വേ അദാലത്തിലെ എസ്.എ. 08/01 അപേക്ഷയില്‍ 408, 409 എന്നിവയുടെ മുകളില്‍ സ്ട്രൈക്ക് ചെയ്ത് റീസര്‍വ്വേ 407 മാത്രം നിലനിര്‍ത്തിയിട്ടുള്ളതുമാണ്. തുടര്‍ന്ന് 408/2 പോക്കുവരവ് ചെയ്ത് ലഭിക്കുന്നതിനായി സണ്ണി തോമസ് മറ്റൊരു അപേക്ഷ നല്‍കുകയും ആയത് എസ്.എ. 14/2001 ആയി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. റീസര്‍വ്വേ 407/2 സബ് ഡിവിഷന്‍ ചെയ്ത് 2/7 രൂപീകരിച്ച് 1.2623 ഹെക്ടര്‍ വസ്തുവും ബാക്കി എസ്.എ. 14/2001 പ്രകാരം റീസര്‍വ്വേ 408/2 -ലും പോക്കുവരവ് ചെയ്ത് നല്കുകയായിരുന്നു. ഒരു ആധാരപ്രകാരം ഒരാള്‍ക്ക് ലഭിച്ച ഒന്നായി കിടക്കുന്ന വസ്തു രണ്ട് വിത്യസ്ത ഫയലിലായി പോക്കുവരവ് ചെയ്തതതിലും ദുരൂഹതയുണ്ട്.
4. ഇതിനിടെ എന്‍.റ്റി. തോമസില്‍ നിന്നും 1200/98 ആം നമ്പര്‍ ആധാരപ്രകാരം കെ. ബാലചന്ദ്രന്‍ 5.189 ഏക്കര്‍ തീറുവാങ്ങുകയുണ്ടായി. റീസര്‍വ്വേ 407/2, 407/3 എന്നീ സര്‍വ്വേ നമ്പരില്‍ ആയത് പോക്കുവരവ് ചെയ്ത് ലഭിക്കുകയും ചെയ്തു. ടി 407/2 ല്‍ നിന്നും 407/2/7 സബ് ഡിവിഷന്‍ രൂപീകരിച്ചതിനെതിരെ ശ്രീ കെ. ബാലചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ 05.01.2015-ലെ C5-211/2014 ഉത്തരവിലൂടെ 407/2/7 എന്ന സബ് ഡിവിഷന്‍ റദ്ദാക്കിയിട്ടുള്ളതാണ്. ആയതിന്റെ പകര്‍പ്പ് Exhibit P4 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു.
5. നെടിയകാലായില്‍ എന്‍.റ്റി. തോമസില്‍ നിന്നുമാണ് സണ്ണി തോമസിനും ബാലചന്ദ്രനും വസ്തു ലഭിച്ചിട്ടുള്ളത്. 1980-ല്‍ പൂഞ്ഞാര്‍ സബ് രജിസ്ട്രിയിലെ 1916 ആം നമ്പര്‍ തീറാധാരപ്രകാരമാണ് എന്‍.റ്റി. തോമസ് 2309/1 എന്ന പഴയ സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെടുന്ന 15 ഏക്കര്‍ വസ്തു വാങ്ങിയിട്ടുള്ളത്. ടി ആധാരത്തിന്റെ പകര്‍പ്പ് Exhibit P5 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. 2270/1 -ല്‍ ഉള്‍പ്പെട്ട ഒരു വസ്തുവും എന്‍.റ്റി. തോമസ് വാങ്ങിയിട്ടില്ല. ടി വസ്തു കാര്‍ഷിക വികസന ബാങ്കില്‍ പണയം വെച്ച് ജപ്തി ചെയ്തിട്ടുള്ളതും 1988-ലെ 1821 നമ്പര്‍ ആധാരപ്രകാരം തിരിച്ച് തോമസിന് എഴുതി കൊടുത്തിട്ടുള്ളതുമാണ്. ടി ആധാരത്തിന്റെ പകര്‍പ്പ് Exhibit P6 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. എന്നാല്‍ പിന്നീട് ടി വസ്തുവില്‍ നിന്നും എന്‍.റ്റി. തോമസ് നടത്തിയിട്ടുള്ള കൈമാറ്റങ്ങളില്‍ ചിലതില്‍ മുന്നാധാരം 1916/80 ആയും ചിലതില്‍ 1821/88 ആയും ആണ് കാണിച്ചിട്ടുള്ളത്.
6. ടി 15 ഏക്കർ വസ്തുവിൽ നിന്നും 12 ഏക്കർ 1993ലെ 2301 ആംനമ്പർ ധനനിശ്ചയാധാര പ്രകാരം എന്‍.റ്റി. തോമസ് ഭാര്യ പി.റ്റി. സാറാമ്മക്ക് നല്കി. 2309/1 എന്ന ആധാരത്തിലെ സർവ്വേ സര്‍വ്വേ നമ്പര്‍ 2270/1/4/5 എന്നാക്കി തിരുത്തിയാണ് ടി ആധാരം രജിസ്റ്റര്‍ ചെയ്തത്. ഇപ്രകാരം ഒരു മുന്‍ സർവ്വേ നമ്പര്‍ ഉള്ള ഒരു വസ്തുവും ഇല്ല. 2309/1 എന്ന സര്‍വ്വേ നമ്പരിന്റെ റവന്യൂ റെക്കോര്‍ഡ് പ്രകാരമുള്ള ശരിയായ സര്‍വ്വേ നമ്പര്‍ 2270/1/4/5 എന്ന് എഴുതി ചേര്‍ത്താണ് ടി ആധാരം ചെയ്തിട്ടുള്ളത്. ടി ആധാരത്തിന്റെ പകര്‍പ്പ് Exhibit P7 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. 1995 കാലഘട്ടത്തില്‍ റീസര്‍വ്വേ നിലവില്‍ വന്നപ്പോള്‍ 2309/1 സര്‍വ്വേ നമ്പരില്‍ പെട്ട വസ്തു ബ്ലോക്ക് 62 -ലും 2270/1/4/5 സര്‍വ്വേ നമ്പരില്‍ പെട്ടവ ബ്ലോക്ക് 63-ലുമായി വിഭജിക്കപ്പട്ടു. മാത്രവുമല്ല ബ്ലോക്ക് 62 തീക്കോയി വില്ലേജിന്റെ ഭാഗമാക്കി മാറ്റുകയും ബ്ലോക്ക് 63 പൂഞ്ഞാര്‍ നടുഭാഗം വില്ലേജിന്റെ ഭാഗമായി തുടരുകയും ചെയ്തു. തീക്കോയി വില്ലേജില്‍ 2270/1/4/5 എന്ന പഴയ സര്‍വ്വേ നമ്പരില്‍ ഭൂമിയേ ഇല്ല. ഇതോടെ 2270/1/4/5-ല്‍ പെട്ട വസ്തു തട്ടിയെടുക്കുക എന്നത് ശ്രമകരമാകുകയും തുടര്‍ന്നാണ് ബ്ലോക്ക് 62-ലെ മിച്ചഭൂമി തട്ടിയെടുക്കുന്നത്.
7. ലിതോ മാപ്പ് പ്രകാരവും വസ്തുവിന്റെ കിടപ്പ് അനുസരിച്ചും സര്‍വ്വേ നമ്പര്‍ 2309/1 -ന്റെ തെക്ക് ഭാഗത്താണ് 2270/1 സ്ഥിതി ചെയ്യുന്നത്. ഇവ തമ്മില്‍ അതിര്‍ത്തി പങ്കിടുന്നില്ല. അതായത്, 2309/1 -ലോ അതിന്‍റെ സബ് ഡിവിഷനിലോ ഉള്‍പ്പെട്ട ഒരു വസ്തുവിന്റേയും സര്‍വ്വേ നമ്പര്‍ ഒരു കാരണവശാലും 2270/1-ന്റെ സബ് ഡിവിഷനില്‍ വരില്ല. കൂടാതെ ടി ആധാരത്തില്‍ കാണിച്ചിരിക്കുന്ന മുന്നാധാരത്തിന്റെ നമ്പരുകള്‍ 1821/88, 2301/93 എന്നിവയാണ്. എന്നാല്‍, ബാക്കി എല്ലാ ആധാരത്തിലും എന്‍.റ്റി. തോമസ് 1916/80 ആണ് മുന്നാധാരമായി കാണിച്ചിരിക്കുന്നത്. മുന്നാധാരത്തിലെ നമ്പരും സര്‍വ്വേ നമ്പരും വിത്യാസപ്പെടുത്തി വിവിധ കരണങ്ങള്‍ നടത്തിയാണ് വ്യാജ ആധാരങ്ങള്‍ ചമച്ചിട്ടുള്ളത്.
8. പി.റ്റി. സാറാമ്മയില്‍ നിന്നും 1514/94 ആം നമ്പര്‍ ആധാരപ്രകാരം 2270/1/4/5-ല്‍ പെട്ട 12 ഏക്കര്‍ (4.86 H) സ്ഥലമാണ് ഒന്നാം എതിര്‍കക്ഷി സണ്ണി തോമസിന് ലഭിച്ചിട്ടുള്ളത്. റീസര്‍വ്വേ പ്രകാരം എന്‍.റ്റി. തോമസിന് യഥാര്‍ത്ഥ ആധാരപ്രകാരം ലഭിച്ച 15 ഏക്കര്‍ ബ്ലോക്ക് 62-ലെ റീസര്‍വ്വേ 407-ല്‍ ഉള്‍പ്പെട്ടുവരുന്നു. അതിനോട് ചേര്‍ന്ന് വരുന്ന റീസര്‍വ്വേ 408/2 മിച്ചഭൂമിയാണെന്ന് മനസ്സിലാക്കിയ സണ്ണി തോമസ് 6 വര്‍ഷങ്ങള്‍ക്ക് ശേഷം 408/2 റീസര്‍വ്വേ നമ്പരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് ലഭിക്കുന്നതിനായി സര്‍വേ അദാലത്തില്‍ SA 14/01 ഫയല്‍ നമ്പരില്‍ അപേക്ഷ നല്കുകയും പാലാ റീസര്‍വ്വേ സൂപ്രണ്ടിനെ സ്വാധീനിച്ച് റീസര്‍വ്വേ 408/2 ടിയാന്റെ പേരില്‍ പോക്കുവരവ് ചെയ്ത് കൈവശത്തിലാക്കുകയുമായിരുന്നു. എന്നാല്‍ 10.11 ഏക്കര്‍ മാത്രമാണ് 408/2 -ല്‍ ഉണ്ടായിരുന്നത്. 12 ഏക്കറില്‍ ശേഷിച്ച വസ്തുവിന് ടിയാന്‍ സര്‍വ്വേ അദാലത്തില്‍ തന്നെ SA 08/01 ആയി അപേക്ഷ നല്‍കുകയും തുടര്‍ന്ന് റീസര്‍വ്വേ 407/2 സബ് ഡിവിഷന്‍ ചെയ്ത് 2/7 രൂപീകരിച്ച് 1.2623 ഹെക്ടര്‍ വസ്തുവും പോക്കുവരവ് ചെയ്ത് കരം കെട്ടുകയും ചെയ്തു. സണ്ണി തോമസ് പോക്കുവരവിനായി നല്‍കിയ അപേക്ഷയില്‍ 2309/1 എന്നും ബ്രാക്കറ്റില്‍ 2270/1/4/5 എന്നുമാണ് പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍വ്വേ അദാലത്തില്‍ സ്വീകരിച്ച തുടര്‍നടപടികളില്‍ ചിലതില്‍ സര്‍വ്വേ നമ്പര്‍ 2270/1/4/5 എന്നും ചിലതില്‍ 2309/1 എന്നുമാണ് കാണിച്ചിരിക്കുന്നത്.
9. സര്‍വ്വേ അദാലത്തില്‍ പോക്കുവരവ് ചെയ്ത റീസര്‍വ്വേ 408/2 സണ്ണി തോമസ് രണ്ടാം എതിര്‍കക്ഷി സുനില്‍ വി തോമസിന് വിറ്റപ്പോള്‍ ആധാരത്തില്‍ സര്‍വ്വേ നമ്പര്‍ 2270/1/4/5 എന്നത് 2309/1 എന്നാക്കി മാറ്റം വരുത്തിയിട്ടുണ്ട്. സണ്ണി തോമസ് വിമല ഫ്രാന്‍സിസിന് തീറു കൊടുത്ത റീസര്‍വ്വേ 407/2/7 വസ്തുവിന്റെ ആധാരത്തില്‍ 2270/1/4/5 എന്നത് തിരുത്തി 2309/4 എന്നാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2008 -ല്‍ 2769 ആം നമ്പര്‍ പിഴതിരുത്ത് ആധാരത്തിലൂടെ 2309/4 തിരുത്തി 2309/1 ആക്കിയിട്ടുണ്ട്. ഇപ്പോള്‍ റീസര്‍വ്വേ 408/2 പ്രധാനമായും രണ്ട് മുതല്‍ നാല് വരെ എതിര്‍കക്ഷികളുടെ ഉടമസ്ഥതയിലാണ്. തുടര്‍ന്ന് ടി വസ്തുവില്‍ നിന്നും ചെറിയ പ്ലോട്ടുകളായി തിരിച്ച് 5 മുതല്‍ 10 വരെ എതിര്‍കക്ഷികള്‍ക്ക് വിറ്റിട്ടുള്ളതാണ്.
10. ഹര്‍ജിക്കാരന്റെ വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ 2270/1/2/3 ആണ്. അതിന്‍റെ തുടര്‍ സീക്വന്‍സ് എന്ന് തോന്നിപ്പിക്കും വിധം 2270/1/4/5 ഉപയോഗിച്ച് വ്യാജമായി ആധാരങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ടി സര്‍വ്വേ നമ്പര്‍ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ഇല്ല. എന്നാല്‍ പൂഞ്ഞാര്‍ നടുഭാഗം വില്ലേജിലെ കോറിലേഷന്‍ സ്റ്റേറ്റ്മെന്റില്‍ ടി സര്‍വ്വേ നമ്പരില്‍ 52 ഹെക്ടര്‍ സ്ഥലം റീസര്‍വ്വേ നമ്പരുമായി മാപ്പ് ചെയ്തിട്ടുള്ളതാണ്. എന്നാല്‍ അവയെല്ലാം ബ്ലോക്ക് 63-ല്‍ പൂഞ്ഞാര്‍ നടുഭാഗം വില്ലേജിന്റെ ഭാഗമായിരിക്കുന്നതും അവയില്‍ ബഹുഭൂരിഭാഗവും മിച്ചഭൂമിയുമാണ്. അതില്‍ ഒന്ന് പോലും ബ്ലോക്ക് 62-ലോ തീക്കോയി വില്ലേജിലോ ഉള്‍പ്പെട്ട് വരുന്നില്ല. ടി കോറിലേഷന്‍ സ്റ്റേറ്റ്മെന്റിന്റെ പകര്‍പ്പ് Exhibit P8 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു.
11. സമാനമായ രീതിയില്‍ എന്‍.റ്റി. തോമസിന്റെ മക്കളായ എന്‍.റ്റി. ചെറിയാനും നൈജില്‍ തോമസും 2270/1/4/5 എന്ന സര്‍വ്വേ നമ്പര്‍ ഉപയോഗിച്ച് പല ആധാരങ്ങളും വ്യാജമായി ചമച്ച് രജിസ്റ്റര്‍ ചെയ്ത് റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പോക്കുവരവ് ചെയ്തിട്ടുള്ളതാണ്. ഇതില്‍ മിച്ചഭൂമിയും ഹര്‍ജിക്കാരന്റെ റീസര്‍വ്വേ 381 -ലെ അഞ്ചേക്കര്‍ സ്വകാര്യ ഭൂമിയും ഉള്‍പ്പെടുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സബ് രജിസ്ട്രിയിലെ 1989ലെ 2943 നമ്പർ തീറാധാര പ്രകാരമാണ് ഹര്‍ജിക്കാരന് ടി വസ്തു ലഭിച്ചിട്ടുള്ളത്. ടി പോക്കുവരവുകള്‍ പിന്നീട് പാലാ ആര്‍.ഡി.ഒ റദ്ദാക്കിയിട്ടുള്ളതുമാണ്. ടി ഉത്തരവിന്റെ പകര്‍പ്പ് Exhibit P9 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ നടത്തിയ അന്വേഷണത്തിലാണ് ടി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, ടി ക്രമക്കേടുകള്‍ മൂലം നാളിതുവരെയായും ഹര്‍ജിക്കാരന്റെ വസ്തു പോക്കുവരവ് ചെയ്ത് ലഭിച്ചിട്ടില്ലാത്തതും ഹര്‍ജിക്കാരന് അപരിഹാര്യമായ നഷ്ടം ഉണ്ടായിട്ടുള്ളതുമാണ്.
12. ആകയാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമക്ഷത്തിലെ ദയവുണ്ടായി ഇക്കാര്യത്തിൽ വിശദമായ ഒരു അന്വേഷണം നടത്തി
- ക്രമക്കേട് നടന്ന 08/2001 ഫയലിലെ എല്ലാ പോക്കുവരവുകളും അതിന്റെ തുടര്‍ പോക്കുവരവുകളും റദ്ദാക്കണമെന്നും
- അന്തിമ തീരുമാനം വരും വരെ റീസര്‍വ്വേ 408/2 -ലും അതിന്റ സബ് ഡിവിഷനുകള്‍ക്കും കരം സ്വീകരിക്കുന്നത് നിര്‍ത്തണമെന്നും
- എതിര്‍കക്ഷികള്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്നും
-ടി പാലാ സര്‍വ്വേ സൂപ്രണ്ട് അക്കാലത്ത് നടത്തിയിട്ടുള്ള എല്ലാവിധ പോക്കുവരവുകളും അന്വേഷിക്കണമെന്നും
- ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് , വകുപ്പുതല അന്വേഷണം നടത്തണമെന്നും
താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
കോട്ടയം
17.12.2021
ഹർജിക്കാരൻ സഞ്ജയ് മിത്രയ്ക്ക് വേണ്ടി
പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡര്‍
മഹേഷ് വിജയന്‍
Enclosure(s):
Exhibit P1 - 1514/94 ആം നമ്പര്‍ ആധാരത്തിന്റെ പകര്‍പ്പ്
Exhibit P2 - SA 08/01-ലെ അപേക്ഷ.
Exhibit P3 - ബി.റ്റി.ആര്‍ പകര്‍പ്പ്
Exhibit P4 - കോട്ടയം സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ്
Exhibit P5 - 1916/80 ആം നമ്പര്‍ ആധാരത്തിന്റെ പകര്‍പ്പ്
Exhibit P6 - 1821 /1988 ആം നമ്പര്‍ ആധാരത്തിന്റെ പകര്‍പ്പ്
Exhibit P7 - 2301/93 ആം നമ്പര്‍ ആധാരത്തിന്റെ പകര്‍പ്പ്
Exhibit P8 - കോറിലേഷന്‍ സ്റ്റേറ്റ്മെന്റിന്റെ പകര്‍പ്പ്
Exhibit P9 - പോക്കുവരവ് റദ്ദ് ചെയ്ത് കൊണ്ടുള്ള ആര്‍.ഡി.ഒ-യുടെ ഓര്‍ഡര്‍
Comments
Post a Comment