ആര്‍മി പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ റാലി എന്ന് തെറ്റിദ്ധരിപ്പിക്കും വിധം സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികള്‍ സംബന്ധിച്ച പരാതി.
From
Mahesh Vijayan
Attuvayil House
SH Mount PO
Kottayam - 686006
e-mail: i.mahesh.vijayan@gmail.com
mo: +91 93425 02698
To
District Police Chief
Kottayam
Sir,
വിഷയം: ആര്‍മി പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ റാലി എന്ന് തെറ്റിദ്ധരിപ്പിക്കും വിധം സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികള്‍ സംബന്ധിച്ച പരാതി.
1. ആര്‍മി പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ റാലി എന്ന് തെറ്റിദ്ധരിപ്പിക്കും വിധം, ഫിസിക്കൽ ടെസ്റ്റുകളുടെ പരിശീലനം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന റാലികള്‍ക്കും ഉയര്‍ന്ന ഫീസ് ഈടാക്കി ഇവര്‍ നല്‍കുന്ന ട്രെയിനിംഗ് ക്യാമ്പുകള്‍ക്കും സേനയുമായി ഒരു ബന്ധവുമില്ലാത്തതാണ്. എന്നാല്‍, ആർമിയുടെ റിക്രൂട്ട്മെന്റ് രീതികളെ അനുസ്മരിപ്പിക്കും വിധമാണ് ഇവരുടെ പ്രവര്‍ത്തനം എന്നതിനാല്‍ പലരും തെറ്റിദ്ധരിക്കാനിടയുണ്ട്.
2. ഇതോടൊപ്പമുള്ള നോട്ടീസിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു. ടി സ്ഥാപനംകോട്ടയം ജില്ലയിലെ നിരവധി സ്കൂളുകളില്‍ കയറിയിറങ്ങി ഓരോ ക്ലാസ്സിലും ചെന്ന് വിദ്യാര്‍ഥികളെ ക്യാന്‍വാസ് ചെയ്യുന്നതായും നൂറുകണക്കിന് കുട്ടികള്‍ അന്യജില്ലകളില്‍ നിന്നും വരെ ഇവരുടെ സെലക്ഷന്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
3. സേനകളിലെ ഫിസിക്കൽ ടെസ്റ്റിനായി ഞങ്ങൾ പരിശീലനം നൽകാം ഇത്രയാണ് ഞങ്ങളുടെ ഫീസ് എന്ന് വ്യക്തമായി പറയുന്നതിന് പകരം, തന്ത്രപൂര്‍വ്വം ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ആണ് ഇവര്‍ ശ്രമം നടത്തുന്നത്. പോരാത്തതിന് ഇവരുടെ ഓഫീസില്‍ നേരിട്ട് എത്തി യൂണീഫോമിന് അളവ് നല്കണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ പലരും താന്‍ ആര്‍മി സെലക്ഷനുള്ള ആദ്യ കടമ്പ കടന്നു എന്ന് തെറ്റിദ്ധരിച്ച് സ്ഥാപനം പറയുന്ന പണം നല്‍കി അവരുടെ ട്രെയിനിംഗ് ക്യാമ്പില്‍ ചേരുന്നു.
4. ഇന്നലെ (03-11-19) കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്കൂളില്‍ വെച്ച് നടന്ന ഇത്തരമൊരു പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ റാലിയില്‍ എണ്ണറോളം കുട്ടികള്‍ രക്ഷിതാക്കളുമായി പങ്കെടുത്തു എന്നാണ് അറിയുന്നത്. ഇവരില്‍ ഭൂരിഭാഗവും പാവപ്പെട്ട വീടുകളിലെ കുട്ടികളാണ്. 80 കുട്ടികളെയെ സെലക്ട് ചെയ്യൂ എന്നൊക്കെയാണ് പറച്ചില്‍ എങ്കിലും മിക്കവര്‍ക്കും സെലക്ഷന്‍ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
5. ഒരു വര്ഷം മുന്‍പ് നടന്ന വ്യാജ പൊലീസ് റിക്രൂട്ട്മെന്റ് തട്ടിപ്പും അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി ഇത് സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തി ഉചിതമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
.
എന്ന് വിശ്വസ്തതയോടെ
സ്ഥലം: കോട്ടയം sd/-
തീയതി: 04-11-19 Mahesh Vijayan
RTI & Human Rights Activist

Comments
Post a Comment