മരടിലെ ഹോളി ഫെയ്ത്ത് ഫ്ലാറ്റ്
സമുച്ചയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേരള
മുഖ്യമന്ത്രി മുന്‍പാകെ ബോധിപ്പിക്കുന്ന പരാതി.
ഹര്‍ജിക്കാരന്‍:
Mahesh Vijayan
Attuvayil House
SH Mount PO
Kottayam - 686006
e-mail: i.mahesh.vijayan@gmail.com
mo: +91 93425 02698
ടി ഹര്‍ജിക്കാരന്‍ ബോധിപ്പിക്കുന്നത്
1. ഞാന്‍ മേല്‍ കാണിച്ച വിലാസത്തിലെ സ്ഥിരതാമസക്കാരനും വിവരാവകാശ പ്രവര്‍ത്തകനുമാണ്. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍, ഹൈക്കോടതി അഭിഭാഷകനും വിവിധ ബാങ്കുകളുടെ ലീഗല്‍ അഡ്വൈസറും ഹോളി ഫെയ്ത്ത് H2O-യിലെ ഫ്ലാറ്റുടമയുമായ അഡ്വ: പീയൂസ് എ കൊറ്റത്തിന്‍റെ പങ്കും അതുപോലെ ബാങ്ക് ലോണ്‍ നല്കിയതിലെ ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഈ പരാതി സമര്‍പ്പിക്കുന്നത്.
2. ഹോളി ഫെയ്ത്ത് നിര്‍മ്മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസുമായി അഡ്വ: പീയൂസ് കൊറ്റത്തിന് 16 വര്‍ഷത്തെ അടുത്ത ബന്ധമാണുള്ളത്. സാനി ഫ്രാന്‍സിസിന് വേണ്ടി അഡ്വ: പീയൂസ് ആദ്യമായി ഹൈക്കോടതിയില്‍ ഹാജരാകുന്നത് 2003-ലാണ്. (WP(C)/37766/2003). നിലം നികത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് എതിരെ ആയിരുന്നു ഈ കേസ്. സാനിയുടെ മകള്‍ പ്രിയങ്കയുടെ മാര്‍ക്ക്ലിസ്റ്റിലെ തെറ്റ് തിരുത്തുന്നതിനായി 2004 -ല്‍ റിട്ട് ഹര്‍ജി നല്കിയതും അഡ്വ: പീയൂസാണ്.
3. 2005-ലാണ് ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് കമ്പനി രൂപീകരിച്ചത്. 2006 മുതല്‍ ഹോളി ഫെയ്ത്തിന് വേണ്ടിയും നിരവധി കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരായി. 2003 മുതല്‍ 2018 വരെ സാനി ഫ്രാന്‍സിസിന് വേണ്ടി 19 കേസുകളിലും ഹോളി ഫെയ്ത്തിന് വേണ്ടി 11 കേസുകളിലും ഹൈക്കോടതിയില്‍ അഡ്വ: പീയൂസ് ഹാജരായിട്ടുണ്ട്. കൂടാതെ, സാനിയുടെ ഭാര്യയ്ക്ക് ലാലി സി. ജോര്‍ജിന് വേണ്ടിയും രണ്ട് കേസുകളില്‍ പീയൂസ് ഹാജരായിട്ടുണ്ട്.
4. എന്നാല്‍, H2O-യിലെ CRZ നിയമലംഘനം സംബന്ധിച്ച് മരട് ഗ്രാമപഞ്ചായത്ത് 2007-ല്‍ നല്‍കിയ നോട്ടീസിനെതിരായ ഹൈക്കോടതിയിലെ കേസില്‍ (WPC 23046/2007) ഹാജരായത് അഡ്വ: പീയൂസ് ആയിരുന്നില്ല . ജെയിന്‍ ഹൌസിംഗ് ഒഴികെയുള്ള നാല് ബില്‍ഡര്‍ക്ക് വേണ്ടിയും ഹാജരായത് അഭിഭാഷകരായ വി.എം. കുര്യന്‍, മാത്യു. ബി. കുര്യന്‍, കെ.ടി. തോമസ് എന്നിവരാണ്.
5. കൂവപ്പടി സ്വദേശി ആനന്ദ്പിള്ള എന്നയാളില്‍ നിന്നും 18 ലക്ഷം (1818800/-) രൂപയ്ക്ക് 2010 -ല്‍ H2O - യില്‍ പീയൂസ് ഫ്ലാറ്റ് വാങ്ങിയതായാണ് സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍. സുപ്രീം കോടതിയില്‍ കേസുള്ളതിനാല്‍ പല ഫ്ലാറ്റുടമകള്‍ക്കും മരട് മുനിസിപ്പാലിറ്റിയില്‍ ഉടമസ്ഥാവകാശം മാറ്റാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുകള്‍ വാങ്ങിയതും അഡ്വ: പീയൂസ് തന്നെ ആയിരുന്നു. ഒരാളുടെ ഉടമസ്ഥാവകാശം മാറ്റിയ ശേഷം ആ രേഖകള്‍ കാണിച്ച് അടുത്തയാളുടെ മാറ്റുക എന്ന തന്ത്രമായിരുന്നു ഇവിടെ സ്വീകരിച്ചത്. (ഉദാ: WP(C) 33134/2014). എല്ലാ നിയമലംഘനങ്ങളും ശ്രീ പീയൂസിന് അറിയാമായിരുന്നു എന്നതിന് തെളിവാണിത്.
6. ബാങ്കിംഗ് നിയമങ്ങളില്‍ അതീവ പരിജ്ഞാനമുള്ള അഡ്വ: പീയൂസ് നിരവധി ബാങ്കുകളുടെ ലീഗല്‍ അഡ്വൈസര്‍ ആണെന്ന് അദ്ദേഹത്തിന്‍റെ വെബ്സൈറ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ കാലത്ത് ഇദ്ദേഹം നിരവധി കേസുകള്‍ ബാങ്കുകള്‍ക്ക് എതിരെ നടത്തിയിരുന്നു. സാനി ഫ്രാന്‍സിസ് ഫെഡറല്‍ ബാങ്ക് ജീവനക്കാരനായിരുന്നു. ബാങ്കിലെ എന്തോ ക്രമക്കേടുമായി ബന്ധപ്പെട്ട് ജോലി രാജി വെക്കാന്‍ സാനി ഫ്രാന്‍സിസ് നിര്‍ബന്ധിതനായി എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന്, ഹോളി ഫെയ്ത്ത് കമ്പനി രൂപീകരിക്കുകയായിരുന്നു. ബാങ്ക് വഴിയുള്ള ബന്ധമാണ് ഇവര്‍ തമ്മില്‍ ഉണ്ടായതെന്ന് കരുതുന്നു. ആദ്യകാല ഫ്ലാറ്റുടമകളില്‍ പലരും സാനി ഫ്രാന്‍സിസുമായും പീയുസുമായും മുന്‍പരിചയമുള്ളവരാണ്.
7. H2O ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ ആവശ്യത്തിന് പണം ഇല്ലാതെ വന്നതിനെ തുടര്‍ന്ന്, നിരവധി പേര്‍ക്ക് UnDivided Share നല്‍കി അവരെ കൊണ്ട് ലോണ്‍ എടുപ്പിച്ചാണ് നിര്‍മ്മാണം തുടര്‍ന്നത്. എന്നാല്‍, ഇവരില്‍ പലരും യഥാര്‍ത്ഥത്തില്‍ ഫ്ലാറ്റ് വാങ്ങുക എന്ന് ഉദ്ദേശം ഉള്ളവര്‍ ആയിരുന്നില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 91 ഫ്ലാറ്റുകള്‍ ഉള്ളതില്‍ ആദ്യം ഫ്ലാറ്റ് വാങ്ങിയ 38 പേരും അത് മറിച്ച് വിറ്റതും ഈ സംശയം ബലപ്പെടുത്തുന്നു. ഫ്ലാറ്റുകളുടെ എണ്ണത്തില്‍ കൂടുതല്‍ UDS വില്‍ക്കാന്‍ കാരണം കൂടുതല്‍ പണത്തിനായി കൂടുതല്‍ പേരെ കൊണ്ട് ലോണ്‍ എടുപ്പിച്ചതുമാകാം. മരട് ഒരു ബാങ്കിംഗ് സ്കാം കൂടിയായി കരുതേണ്ടി വരും. ലോണിനായി നല്‍കിയ രേഖകള്‍ വ്യാജമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.
8. ആകയാല്‍ സമക്ഷത്ത് നിന്നും ദയവുണ്ടായി ടി ക്രമക്കേടില്‍, അഡ്വ: പീയൂസ് എ കൊറ്റത്തിന്‍റെ പങ്കും ആദ്യകാല ഫ്ലാറ്റ് ഉടമകളില്‍ ആരെങ്കിലും പ്രമോട്ടര്‍മാരാണോ എന്നും അതുപോലെ ലോണ്‍ നല്കിയതിലെ ക്രമക്കേടുകളും അന്വേഷിച്ച് ഉചിതമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് 2019 ഒക്ടോബര്‍ മാസം 16-ന്
sd/-
Mahesh Vijayan
RTI & Human Rights Activist
Update:

E.ptn 6730/2019
Your complaint has been noted and forwarded to Additional Chief Secretary, Home Department for taking appropriate action.
Deputy Secretary
Chief Minister’s Computer Cell
Comments
Post a Comment