Skip to main content

പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സ്വകാര്യ വഴി ടാറിട്ടത് സംബന്ധിച്ച പരാതി

From
    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
    e-mail: i.mahesh.vijayan@gmail.com
    Mo: +91 934250 2698

To
   The Secretary
   Kanakkary Grama Panchayat

Sir,
         വിഷയം: പൊതുഫണ്ട് ദുരുപയോഗം ചെയ്ത് 9-ആം വാര്‍ഡിലെ സ്വകാര്യ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് സംബന്ധിച്ച പരാതി.
    സൂചന: (1). 12-04-2016 -ല്‍ ഞാന്‍ അങ്ങേയ്ക്ക് നല്‍കിയ പരാതി. നം A4-2007/16    
         (2).  DDP കോട്ടയത്തിന്റെ 25-07-16-ലെ ജി.6388/2016/കെഡിസ് നം ഉത്തരവ്
         (3).  DDP കോട്ടയത്തിന്‌ ഞാന്‍ നല്‍കിയ  പരാതി. നം പി.എ1-6389/16.      
         (4).  A.E-യുടെ 28-04-16-ലെ കത്ത്

1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സ്വകാര്യ വ്യക്തികളുടെ പേരില്‍ ഇപ്പോഴും വില്ലേജില്‍ കരം കെട്ടുന്ന 9-ആം വാര്‍ഡിലെ ഒരു വി.ഐ.പി. കോളനിയിലേക്കുള്ള, ആറ്റുവാ-പാലച്ചുവട് എന്ന പേരിലറിയപ്പെട്ടിരുന്ന സ്വകാര്യ റോഡ്‌, പഞ്ചായത്തിന്റെ അസറ്റ് രെജിസ്റ്ററില്‍ ബോധപൂര്‍വ്വം ചേര്‍ക്കുകയും തുടര്‍ന്ന് പൊതുപണം ഉപയോഗിച്ച് ടാറിംഗ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട്  വിവിധ പരാതികള്‍ ഞാന്‍  സൂചന പ്രകാരം നല്‍കുകയും തുടര്‍ന്ന് ടി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷത്തിലധികമായി പാതിവഴിയില്‍ നിര്‍ത്തി വെച്ചിട്ടുള്ളതുമാകുന്നു.

2.  എന്നാല്‍ 20.12.18-ല്‍ ടി റോഡിന്റെ ശേഷിച്ച ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊടുന്നനെ നടത്തിയതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. ഇത് നിയമവിരുദ്ധവും അഴിമതിയുമാണ്. ടി റോഡ്‌ ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തത് സംബന്ധിച്ച യാതൊരുവിധ രേഖകളും പഞ്ചായത്തില്‍ ലഭ്യമല്ല എന്ന് ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലും അപ്പീല്‍ അധികാരിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ തിരച്ചിലിന് ശേഷം പഞ്ചായത്തില്‍ നിന്നും മറുപടി ലഭിച്ചിട്ടുള്ളതാണ്. ക്രമക്കേട് നടത്തിയാണ് ആസ്തി രജിസ്റ്ററില്‍ ടി റോഡ്‌ ഉള്‍പ്പെടുത്തിയത് എന്ന എന്റെ ആരോപണം തെളിയിക്കുന്നതാണ് ടി മറുപടി. .

3. ആറ്റുവാ - പാലച്ചുവട് റോഡ്‌ വില്ലേജ് രേഖകളില്‍ ഇല്ല. വഴിയുടെ പേരില്‍ നിന്നും തന്നെ അത് സ്വകാര്യ റോഡാണ് എന്ന് മനസിലാക്കാം. ആറ്റുവായില്‍ കുടുംബത്തിലെ പുരുഷോത്തമന്‍, രാഗിണി, ഷാജി, ആര്‍.വിജയന്‍ എന്നിവരും ചില്ലയ്ക്കല്‍ വീട്ടിലെ ജോണും ഭാര്യ റോസമ്മയും ചേര്‍ന്ന്, പരസ്പര ധാരണയില്‍ 1995-ല്‍ എഴുതി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്, തങ്ങളുടെ സ്ഥലത്തിന്‍റെ ഒരു ഭാഗത്ത് കൂടി ടി സ്വകാര്യ വഴി നിര്‍മ്മിച്ചത്.  ഇവര്‍ തമ്മിലുണ്ടാക്കിയ കരാറിന്റെ പകര്‍പ്പ് Exhibit P.1 ആയി ഇതോടൊപ്പം ഹാജരാക്കുന്നു. ആറ്റുവായില്‍ കുടുംബമാണ് ടി വഴിക്കായി കൂടുതല്‍ സ്ഥലം വിട്ട് കൊടുത്തിരിക്കുന്നത് എന്നതിനാലാണ് ടി റോഡിന്‍റെ പേരില്‍ ആറ്റുവാ എന്ന് വരാന്‍ തന്നെ കാരണം. ഇപ്രകാരം വഴിക്കായി വിട്ട് കൊടുത്ത സ്ഥലം നാളിതുവരേയും റവന്യൂ രേഖകളില്‍ കുറവ് വരുത്തുകയോ പഞ്ചായത്തില്‍ സറണ്ടര്‍ ചെയ്യുകയോ ചെയ്തിട്ടില്ല.

4. ആസ്തി രജിസ്റ്ററില്‍ ടി റോഡ്‌ നിര്‍മ്മിച്ച വര്‍ഷം 1998 ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് തെറ്റാണ്. രണ്ട് ഘട്ടമായിട്ടാണ് ടി റോഡ്‌ നിലവിലുള്ള അവസ്ഥയില്‍ രൂപപ്പെട്ടത്. 1995-ല്‍ നിര്‍മ്മിച്ച ടി റോഡ്‌ ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ നിന്നും തുടങ്ങി പുരുഷോത്തമന്റെയും രാഗിണിയുടേയും ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന കാണക്കാരി വില്ലേജിലെ ബ്ലോക്ക് 10-ല്‍ റീ സര്‍വ്വേ നമ്പര്‍ 551/3-ല്‍ പെട്ട 64 ആര്‍ 60 ചതുരശ്ര മീറ്റര്‍ വരുന്ന സ്ഥലത്തിന്‍റെ തുടക്കം വരെ ഉദ്ദേശം നൂറ്റമ്പത് മീറ്റര്‍ നീളത്തിലായിരുന്നു ഉണ്ടായിരുന്നത്. പിന്നീട്, പുരുഷോത്തമനും രാഗിണിയും 2000-നു ശേഷം ടി വസ്തു വില്‍ക്കുകയും വാങ്ങിയ വ്യക്തി നിരവധി പ്ലോട്ടുകളായി തിരിച്ച്, വസ്തുവിന് നടുവിലൂടെ വഴി വെട്ടി പടിഞ്ഞാറ് ഭാഗത്തുള്ള പഞ്ചായത്ത് റോഡുമായി ബന്ധിപ്പിക്കുകയുമായിരുന്നു. 2000-നു ശേഷമാണ് ടി റോഡ്‌ നീളം കൂട്ടി 360 മീറ്റര്‍ ആക്കിയിട്ടുള്ളത് എന്നിരിക്കെ 360 മീറ്റര്‍ നീളമുള്ള ടി റോഡ്‌ 1998-ല്‍ നിമ്മിച്ചതാണ് എന്ന് അസറ്റ് രജിസ്റ്ററില്‍ എഴുതി ചേര്‍ത്തിരിക്കുന്നതില്‍ നിന്നും തന്നെ ക്രമക്കേട് വ്യക്തമാണ്.

5. ടി റോഡിന് 3.6 മീറ്റര്‍ വീതിയുണ്ട് എന്ന് അസറ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റാണ്. പല തവണയായി പലരും സ്ഥലം വിട്ട് കൊടുത്ത് ഉണ്ടാക്കിയ റോഡായതിനാല്‍ ടി വഴിക്ക് പലയിടത്തും പലവീതിയും ഏങ്കോണിച്ച ഷേയ്പ്പുമാണുള്ളത്. വഴിയുടെ തുടക്ക ഭാഗത്ത് 75 മീറ്ററോളം എട്ടടി മാത്രമാണു നിലവിലുള്ള വീതി.

6. ടി റോഡിന്‍റെ തുടക്കത്തില്‍ റോഡിന് വടക്ക് വശത്തുള്ള വസ്തു ഉടമകള്‍ക്കും അവസാന ഭാഗത്ത്  റോഡിന്‍റെ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പാടത്തിന്റെ ഉടമകള്‍ക്കും തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് വഴി ഉണ്ടായിരുന്നിട്ട് കൂടിയും അതിന് ഇപ്പോഴും അവകാശമില്ല; കാരണം അവരാരും ടി എഗ്രിമെന്റില്‍ ഉള്‍പ്പെടുകയോ ടി എഗ്രിമെന്റില്‍ ഉള്‍പ്പെട്ടവരുടെ വസ്തുക്കള്‍ വാങ്ങുകയോ ചെയ്തിട്ടില്ല എന്നതാണ്. ടി പാടത്തേക്ക് ടി വഴിയില്‍ നിന്നും വാഹനം പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതിനെ അവകാശമില്ലെന്ന കാരണത്താല്‍ ടി വഴിയുടെ ഗുണഭോക്താക്കള്‍ തടഞ്ഞിട്ടുള്ളതുമാണ്. അതായത്, വര്‍ഷങ്ങളിലെ ഉപയോഗം കൊണ്ട് പോലും ഇപ്പോഴും ടി വസ്തുവിന്‍റെ സ്വകാര്യ സ്വഭാവം മാറിയിട്ടില്ല.

6. ആറ്റുവാ - പാലച്ചുവട് എന്ന സ്വകാര്യ വഴിയുടെ പ്രധാന ഗുണഭോക്താക്കളായ വി.ഐ.പി-കള്‍ക്ക് അന്യായ നേട്ടം ഉണ്ടാക്കുന്നതിനായി പഞ്ചായത്ത് ഉദ്യോഗസ്ഥരും കരാറുകാരനും വാര്‍ഡ്‌ മെമ്പര്‍മാരും ചേര്‍ന്ന് ഗൂഡാലോചന നടത്തിയും പരസ്പരം സഹായികളായി പ്രവര്‍ത്തിച്ചും രേഖകളില്‍ കൃത്രിമം കാണിച്ചും അധികാര ദുര്‍വിനിയോഗം നടത്തിയും  ക്രമക്കേട് സംബന്ധിച്ച് ലഭിച്ച പരാതികള്‍ മറച്ച് വെച്ചും  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വകയില്‍ പഞ്ചായത്തിന് ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടം ഉണ്ടാക്കിയിട്ടുള്ളതാണ്. ഇത് അഴിമതി നിരോധന നിയമം 1988-ലെ 7, 8, 12, 13, 19 വകുപ്പുകള്‍ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണ്‌.

7. ആകയാല്‍, നിയമവിരുദ്ധമായി ഇപ്പോള്‍ നടത്തിയിട്ടുള്ള ടി റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് യാതൊരു കാരണവശാലും കരാറുകാരന്  തുക നല്‍കരുതെന്നും നാളിതുവരെ ടി റോഡിനായി പഞ്ചായത്തില്‍ നിന്നും ചിലവഴിച്ചിട്ടുള്ള മുഴുവന്‍ തുകയും  ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ടി റോഡ്‌ അസറ്റ് രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

                എന്ന് വിശ്വസ്തതയോടെ

കോട്ടയം
20-09-18                                                                                        sd/-
                                                                                              Mahesh Vijayan
                                                                                                                                                               

Enclosure(s):

1. Exhibit P.1  - വഴിക്കരാറിന്‍റെ പകര്‍പ്പ്.
2. Exhibit P.2  12-04-2016 -ല്‍ ഞാന്‍ നല്‍കിയ പരാതി. നം A4-2007/16    

Comments

Popular posts from this blog

ബിനാമി പേരുകൾ ഉപയോഗിച്ച്, ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്തത് സംബന്ധിച്ച പരാതി.

               From                                      Mahesh Vijayan                                      Attuvayil House                                     SH Mount P.O., Kottayam - 686006                                     Email: i.mahesh.vijayan@gm...

Private complaint against public servant u/s 198 of BNS

RD O ഉത്തരവ് നടപ്പാക്കാത്ത മീനച്ചിൽ LR തഹസീൽദാർക്കെതിരേ ഫയൽ ചെയ്ത ക്രിമിനൽ കേസ്.   BEFORE THE JUDICIAL FIRST CLASS MAGISTRATE COURT, PALA Crl.M.P No. Of 2025 Petitioner: Shan K.J., aged 41 S/o Joshy, Kadambuthara House, Perumbaikad Village, S.H. Mount P.O.Kottayam – 686006. Respondent: Smt. Seema Joseph, Aged 53 D/o Joseph, W/o Jojo Abraham, House number 2/1, Njayarkulam House, Teekoy Post, Meenachil Taluk, Kottayam.  (Presently serving as Tahsildar (LR), Meenachil Taluk, Kottayam - 686575) PRIVATE COMPLAINT FILED UNDER SECTION 210 OF THE BHARATIYA NAGARIK SURAKSHA SANHITA, 2023, FOR AN OFFENCE PUNISHABLE UNDER SECTION 198 OF THE BHARATIYA NYAYA SANHITA, 2023 1.The complainant respectfully submits this private complaint against the respondent, a public servant who, in a flagrant abuse of her official position as Tahsildar (LR), Meenachil Taluk, has deliberately and with malafide intent disobeyed a binding quasi-judicial order from the Revenue Divisional Officer, Pala, knowingl...

വീണ്ടും വാഴക്കുലക്കേസ്