TO
Kerala State Commission for Protection of Child Rights
Sri Ganesh,Vanross Junction
Near Bakery Junction, Thiruvananthapuram - 695 034
Tel : 0471-2326603/04/05
E-mail : childrights.cpcr@kerala.gov.in
Sir,
വിഷയം: പട്ടാമ്പി GHSS-ല്‍ നടന്ന ലൈംഗിക കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതി
വിശ്വസ്തതയോടെ
കോട്ടയം
12-07-16 Mahesh Vijayan
ഇതുമായി ബന്ധപ്പെട്ട് നേരത്തെ നാരദന്യൂസില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം.

പട്ടാമ്പി GHSS-ലെ ഒരു അദ്ധ്യാപകന്‍ യു.പി വിഭാഗത്തില്‍ പഠിക്കുന്ന ഒന്നിലധികം പെണ്‍കുട്ടികളെ ലൈംഗിക കയ്യേറ്റം ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം പട്ടാമ്പി പോലീസ് F.I.R രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായി അറിയുന്നു. എന്നാല്‍ ഈ കേസ് അട്ടിമറിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി സംശയിക്കേണ്ട സാഹചര്യങ്ങള്‍ തുടക്കം മുതലേ നിലനില്‍ക്കുന്നതായി അറിയുവാന്‍ കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പരാതി നല്‍കുന്നത്.
2015 ഡിസംബറിലും അതിന് മുന്‍പുമായിട്ടാണ് പരാതിക്കാധാരമായ സംഭവം നടന്നിരിക്കുന്നത്. നിരവധി കുട്ടികളെ തുടര്‍ച്ചയായി സ്കൂളിലെ ഒരു അദ്ധ്യാപകന്‍ ലൈംഗിക കയ്യേറ്റത്തിന് ഇരയാക്കി എന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ ഒരു രക്ഷിതാവിന്‍റെ പരാതി സ്കൂള്‍ അധികൃതര്‍ക്ക് ലഭിച്ചു. ഇതിന് മുന്‍പും ഏതോ ഒരു രക്ഷിതാവ് ഫോണില്‍ സ്കൂളധികൃതരുടെ ശ്രദ്ധയില്‍ സംഭവം പെടുത്തിയിരുന്നു. ഇയാളുടെ കുട്ടികളോടുള്ള മോശം പെരുമാറ്റത്തെ കുറിച്ച് നേരത്തെ തന്നെ സ്കൂളിലെ പല അധ്യാപകര്‍ക്കും അറിയാമായിരുന്നു എന്നും കേള്‍ക്കുന്നു. എന്നാല്‍ ഒരു നടപടിയും ആരും എടുത്തില്ല.
സ്കൂളില്‍ രേഖാമൂലം പരാതി ലഭിച്ചപ്പോഴും ടി പരാതിയിലെ ആരോപണങ്ങള്‍ അന്വേഷിക്കാതെ പരാതി വ്യാജമാണെന്ന നിലപാടാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. പരാതിയില്‍ പേരുള്ള രക്ഷിതാവുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു പരാതി താന്‍ നല്‍കിയിട്ടില്ല എന്ന് രക്ഷിതാവ് പറഞ്ഞെന്ന് പറഞ്ഞാണ് സ്കൂള്‍ അധികൃതര്‍ മേല്‍നടപടി സ്വീകരിക്കാതിരുന്നത് എന്ന് കേള്‍ക്കുന്നു. ഇത്തരമൊരു പരാതി വന്ന കാര്യം എങ്ങനേയോ കേട്ടറിഞ്ഞ സ്കൂളിലെ സാമൂഹ്യ നീതിവകുപ്പിന്‍റെ കൌണ്‍സിലര്‍ കുട്ടികളോട് കാര്യം തിരക്കിയപ്പോള്‍ അധ്യാപകന്‍റെ മോശ പ്രവൃത്തിയെക്കുറിച്ച് കുട്ടികള്‍ കൌണ്‍സിലറോട് തുറന്നു പറഞ്ഞു. തുടര്‍ന്ന്‍ അക്കാര്യം എഴുതി നല്‍കുവാന്‍ കൌണ്‍സിലര്‍ ആവശ്യപ്പെടുകയും കുട്ടികള്‍ എഴുതി നല്‍കുകയും ചെയ്തു. ഇതെല്ലാം കാണിച്ച് 2016 ജനുവരിയില്‍ കൌണ്‍സിലര്‍ HM-നും സാമൂഹ്യ നീതി വകുപ്പിലെ മേലധികാരിക്കും റിപ്പോര്‍ട്ട് നല്കി. എന്നിട്ടും സ്കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ യാതൊരുവിധ മേല്‍നടപടികളും സ്വീകരിച്ചില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ബന്ധപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്കാതിരുന്നത് സംഭവം മൂടിവെക്കാന്‍ ശ്രമിച്ചതിന്റെ തെളിവാണ്. ഇത് POCSO നിയമം സെക്ഷന്‍ 19 പ്രകാരം കുറ്റകരമായ പ്രവൃത്തിയാണ്.
പിന്നീട് ചൈല്‍ഡ് ലൈനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഇടപെടുകയും DCPO പാലക്കാട് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഏകദേശം മാര്‍ച്ച് ആദ്യവാരം തെളിവെടുപ്പ് നടത്തുകയും ചെയ്തു. തുടര്‍ന്നാണ് പരാതി അന്വേഷിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ജൂണില്‍ പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. മജിസ്ട്രേറ്റ് മുന്‍പാകെ കുട്ടികളുടെ 164 സ്റ്റേറ്റ്മെന്‍റ് എടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കുട്ടികള്‍ മജിസ്ട്രേറ്റ് മുന്‍പാകെ സത്യം പറയാതിരിക്കാനുമുള്ള സാദ്ധ്യതയും കാണുന്നുണ്ട്.
അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവില്ല എന്നാണ് പോലീസ് പറയുന്നത്. കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ എഴുതി കൊടുത്ത പരാതികള്‍ സ്കൂള്‍ കൗണ്‍സിലറുടെ കയ്യിലുള്ളത് പോലീസിന് അറിവുള്ളതാണ്. കുറ്റാരോപിതനായ അധ്യാപകനും കുട്ടികളും എന്നും തമ്മില്‍ കാണാറുണ്ട് എന്നതും എത്ര ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതില്‍ നിന്നും ഊഹിക്കാം. സംഭവം മൂടി വെക്കാന്‍ ശ്രമിച്ചവര്‍ തന്നെ കുട്ടികളിലും അവരുടെ മാതാപിതാക്കളിലും ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കുട്ടികളുടെ ഭാവിയെ ചൊല്ലി തല്പരകക്ഷികള്‍ മാതാപിതാക്കള്‍ക്കിടയില്‍ നടത്തുന്ന തെറ്റിദ്ധരിപ്പിക്കലുകളും അങ്ങേയറ്റം ആശങ്കയുളവാക്കുന്നു. സംഘടനാ പ്രശ്നങ്ങളാണ് പരാതിക്ക് പിന്നിലെന്ന് പറഞ്ഞ് അന്വേഷണം വഴി തിരിച്ച് വിടാനാണ് ചിലരുടെ ശ്രമം.
സംഭവത്തില്‍ രേഖാമൂലമുള്ള പരാതി ലഭിച്ച് ഏഴ് മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണ വിധേയമായി പോലും കുറ്റാരോപിതനായ അധ്യാപകനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടില്ല. യാതൊരുവിധ കൌണ്‍സിലിംഗ്-കളും കുട്ടികള്‍ക്ക് ഇതുവരെ നല്കിയിട്ടില്ല. ഇതെല്ലാം അങ്ങേയറ്റം ആശങ്കാജനകമായ കാര്യങ്ങളാണ്. അതിനാല്‍ ഈ പരാതിയില്‍ എത്രയും പെട്ടന്ന് അന്വേഷണം നടത്തി താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കണമെന് അഭ്യര്‍ത്ഥിക്കുന്നു.

- ഇരയായ കുട്ടികള്‍ക്ക് മതിയായ സംരക്ഷണവും കൗണ്‍സിലിംഗും നല്‍കുക.
- കുട്ടികളെ ആരും സമ്മര്‍ദ്ദത്തിന് അടിമപ്പെടുത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ഇത് സംബന്ധിച്ച് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുക.
- പ്രതിയായ അധ്യാപകനെ ഉടനെ അറസ്റ്റ് ചെയ്യുക.
വിശ്വസ്തതയോടെ
കോട്ടയം
12-07-16 Mahesh Vijayan
ഇതുമായി ബന്ധപ്പെട്ട് നേരത്തെ നാരദന്യൂസില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം.
Comments
Post a Comment