ബഹു: കേരള മുഖ്യമന്ത്രി മുന്‍പാകെ ബോധിപ്പിക്കുന്ന സങ്കട ഹര്‍ജി
വിഷയം: വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സ്വന്തമായി മീറ്റര്‍ റീഡിംഗ് എടുക്കാന്‍ സാധിക്കും വിധം മൊബൈല്‍ ആപ്പ്ളിക്കേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ബില്ലിംഗ് മാസാമാസം ആക്കുന്നതിനും വേണ്ടി സമര്‍പ്പിക്കുന്ന ഹര്‍ജി.
ഹര്‍ജിക്കാരന്‍:
Mahesh Vijayan
Attuvayil House
SH Mount PO
Kottayam - 686006
e-mail: i.mahesh.vijayan@gmail.com
mo: +91 93425 02698
ടി ഹര്‍ജിക്കാരന്‍ ബോധിപ്പിക്കുന്നത്
1. KSEB -യുടെ വൈദ്യുതി ബില്ലിനെ സംബന്ധിച്ച് കൊറോണ കാലത്ത് ഉണ്ടായ വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ ഹര്‍ജി സമര്‍പ്പിക്കുന്നത്. മീറ്റര്‍ റീഡിംഗ് എടുക്കാന്‍ യഥാസമയം ആള് വരാത്തതും വരുമ്പോള്‍ ഉപഭോക്താവ് വീട് അടച്ചിട്ടിരിക്കുന്നതും ഉണ്ടെങ്കില്‍ തന്നെ ആ സമയം വൈദ്യുതി ഇല്ലാത്തതും എല്ലാം ശരിയായ റീഡിംഗ് എടുക്കുന്നതിന് നിലവില്‍ ഒരു തടസമാകുന്നു. കൂടാതെ, കൊറോണയും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നതും എല്ലാം ശരിയായ റീഡിംഗ് എടുക്കുന്നതിന് പലപ്പോഴും തടസമാകുന്നു.
2. സ്കൂള്‍ വിദ്യാഭ്യാസവും മദ്യ വില്പനയും വരെ ഓണ്‍ലൈനില്‍ ആയ സാഹചര്യത്തില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സ്വന്തമായി മീറ്റര്‍ റീഡിംഗ് എടുക്കാനും ടി പരാതികള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ മുന്‍പാകെ വെക്കുന്ന വളരെ ചെലവ് കുറഞ്ഞ ഒരു നിര്‍ദ്ദേശമാണിത്. നിലവിലെ മീറ്റര്‍ ഉപയോഗിച്ച് തന്നെ കണ്‍സ്യൂമറിന് ബില്‍ ജനറേറ്റ് ചെയ്യാന്‍ സാധിക്കും. അതിന്, താഴെ പറയുന്ന ഓപ്ഷന്‍സ് ഉള്ള ഒരു ആപ്ലിക്കേഷന്‍ ഉണ്ടാക്കിയാല്‍ മാത്രം മതിയാകുന്നതാണ്.
3. എല്ലാം മീറ്ററിലും കണ്‍സ്യൂമറിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ഒരു ബാര്‍കോഡ് KSEB സ്ഥാപിക്കുക. ആപ്പ് വഴി ഇത് സ്കാന്‍ ചെയ്താല്‍ കണ്‍സ്യൂമറെ തിരിച്ചറിയാം. ആദ്യ തവണ മീറ്ററിന്റെ GPS ലൊക്കേഷന്‍ കൂടി സെര്‍വറില്‍ സേവ് ചെയ്യണം. ഇതും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതാണ്. ഇത് രണ്ടും ഉപയോഗിച്ചാണ് ഉപഭോക്താവിനെ തിരിച്ചറിയുന്നത്. അതിന് ശേഷം ഓരോ മാസവും നിശ്ചിത തീയതികളില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ബാര്‍ കോഡ് സ്കാന്‍ ചെയ്യുക, അതിന് ശേഷം മീറ്റര്‍ റീഡിംഗ്-ഉം സ്കാന്‍ ചെയ്യുക. ഇപ്രകാരം ഉപഭോക്താവിന് തന്നെ ഏത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും ബില്‍ ജനറേറ്റ് ചെയ്യാം.
4. എന്തെങ്കിലും കാരണവശാല്‍ ഇപ്രകാരം മീറ്റര്‍ റീഡിംഗ് ഉപഭോഗം റീഡ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ മാന്വല്‍ ആയിട്ട് ഉപഭോഗം രേഖപ്പെടുത്തട്ടെ. അതോടൊപ്പം, ആപ്പ് ഉപയോഗിച്ച് മീറ്ററിന്റെ ഫോട്ടോ കൂടി എടുത്ത് അപ്ലോഡ് ചെയ്യട്ടെ. ഇത് നോക്കി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് / കസ്റ്റമര്‍ കെയര്‍ പ്രതിനിധിക്ക് സ്ഥലത്ത് വരാതെ തന്നെ റീഡിംഗ് പരിശോധിക്കാം. ഓരോ സ്റ്റേജിലും GPS ലൊക്കേഷന്‍ ചെക്ക് ചെയ്യുന്നപക്ഷം, തന്റെതല്ലാത്ത മറ്റൊരു മീറ്ററില്‍ നിന്നുള്ള വിവരം രേഖപ്പെടുത്താനും സാധിക്കില്ല. വേണമെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തില്‍ ഒരിക്കല്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വന്നു പരിശോധിച്ച് റീഡിംഗ് ഉറപ്പു വരുത്തട്ടെ.
5. ഇപ്രകാരം നല്ലൊരു മൊബൈല്‍ ആപ്ളിക്കേഷന്‍ ഉണ്ടാക്കി മീറ്റര്‍ റീഡിംഗിന്‍റെ ഉത്തരവാദിത്വം ഉപഭോക്താവിന്റെ ചുമതല ആക്കുന്നതോടെ ബോര്‍ഡിന് അനേക കോടികളുടെ ലാഭം ആണുണ്ടാകുക. ബില്‍ ജനറേറ്റ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ഉപകരണമോ അതിനുള്ള മാന്‍പവറോ പേപ്പറോ ഒന്നും ആവശ്യമായി വരില്ല. അതിനായി, നിലവിലെ മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കേണ്ടതില്ല. എല്ലാ മാസവും ബില്‍ ജനറേറ്റ് ചെയ്യാനും സാധിക്കും. മാസാമാസം കൃത്യമായി ബില്ല് ലഭിക്കുന്നതിനാല്‍ ഉപഭോക്താവും ഹാപ്പിയാകും. റീഡിംഗ് എടുക്കാന്‍ വന്നപ്പോള്‍ വീട് അടഞ്ഞ് കിടക്കുന്നു എന്നതുള്‍പ്പടെയുള്ള എല്ലാവിധ പരിഹാരങ്ങള്‍ക്കും പരിഹാരമാകുകയും ചെയ്യും. അത്തരമൊരു ആപ്പ്ളിക്കേഷന്‍ ഡിസൈന്‍ ചെയ്യാന്‍ എന്നാലാവുന്ന സഹായം സൌജന്യമായി ബോര്‍ഡിന് ലഭ്യമാക്കാന്‍ ഞാന്‍ തയ്യാറാണ്.
6. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഇത്തരമൊരു സംവിധാനം നടപ്പാക്കാന്‍ ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കണമെന്നും അതോടൊപ്പം ബില്ലിംഗ് മാസാമാസം ആക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ഈ ഹര്‍ജി സമര്‍പ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താവിന് സ്വന്തമായി വൈദ്യുത ബില്‍ രേഖപ്പെടുത്താനുള്ള സംവിധാനം മഹാരാഷ്ട്രയിൽ നിലവിൽ വന്നു കഴിഞ്ഞു എന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നു.
എന്ന് 2020 ജൂണ്‍ മാസം 17-ന്
sd/-
Mahesh Vijayan
RTI & Human Rights Activist
Copy to:
1. ചെയര്‍മാന്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്

Comments
Post a Comment