കൈക്കൂലി നല്കാത്തതിന് ഡ്രൈവിംഗ് ടെസ്റ്റില്‍ തോല്‍പ്പിച്ചു; ചോദ്യം ചെയ്തപ്പോള്‍ കള്ളക്കേസില്‍ കുടുക്കി. എം.വി.ഐ-ക്കെതിരെ അച്ചടക്കനടപടി.
കൈക്കൂലി നല്കാത്തതിന് ഡ്രൈവിംഗ് ടെസ്റ്റില്‍ തോല്‍പ്പിച്ചു; ചോദ്യം ചെയ്തപ്പോള്‍ കള്ളക്കേസില്‍ കുടുക്കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ബി. ജയചന്ദ്രനെതിരെ അച്ചടക്കനടപടി. കോട്ടയം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ബി. ജയചന്ദ്രനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു.
ഡ്രൈവിംഗ് സ്കൂള്‍ വഴിയല്ലാതെ നേരിട്ട് ടെസ്റ്റിന് അപേക്ഷിച്ച ശ്രീ എം.എം കുര്യന്‍റെ (ബിനു കുര്യന്‍) കയ്യില്‍ നിന്നും എം.വി.ഐ ജയചന്ദ്രന്‍ കൈക്കൂലി ആവശ്യപ്പെട്ടത് കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ മനപ്പൂര്‍വ്വം ടെസ്റ്റിനിടെ തോല്‍പ്പിക്കുകയായിരുന്നു. അതിനെതിരെ, പ്രതികരിച്ച ബിനു കുര്യനെ, എം.വി.ഐ ജയചന്ദ്രന്‍ പോലീസിനെ വിളിച്ച് വരുത്തി ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നും പറഞ്ഞ് അറസ്റ്റ് ചെയ്യിപ്പിച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. 06-01-2018-ലാണ് കേസിനാസ്പദമായ സംഭവം. ഇതിനെതിരെ ഞാനും എം.എം കുര്യനും നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍, എന്ത് നടപടിയാണ് ജയചന്ദ്രനെതിരെ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. ഉന്നത സ്വാധീനം മൂലം തീവ്രത കുറഞ്ഞ അച്ചടക്ക നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
മുന്‍പ്, 01.01.2013-ല്‍ ജെ.വി. ഫിലിപ്പ്, മനോജ് എന്നിവരെയും എം.വി.ഐ ജയചന്ദ്രന്‍ സമാനമായ രീതിയില്‍ കള്ളക്കേസില്‍ കുടുക്കിയിരുന്നു, പിന്നീട് ഇവര്‍ കുറ്റക്കാരല്ല എന്ന് കണ്ട് 29.05.2017-ല്‍ കോടതി വെറുതെ വിട്ടിരുന്നു.
പരാതിയുടെ പൂര്‍ണരൂപം

From
Mahesh Vijayan
Attuvayil House
SH Mount PO
Kottayam - 686006
e-mail: i.mahesh.vijayan@gmail.com
mo: +91 93425 02698
To
Transport Commissioner
Transport Commissionerate
2nd Floor, Trans Towers
Vazhuthacaud, Thycaud P.O
Thiruvananthapuram - 695014
tc@keralamvd.gov.in
Sir,
വിഷയം: ഡ്രൈവിംഗ് ടെസ്റ്റിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ എം.വി.ഐ ജയചന്ദ്രന്‍ കള്ളക്കേസില്‍ കുടുക്കുന്നത് സംബന്ധിച്ച പരാതി.
1. ഡ്രൈവിംഗ് സ്കൂള്‍ വഴിയല്ലാതെ നേരിട്ട് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്ന പൊതുജനങ്ങളെ ടെസ്റ്റ് നടത്തുന്ന കോട്ടയം ആര്‍.ടി. ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ എം.വി.ഐ ജയചന്ദ്രന്‍റെ നേതൃത്വത്തില്‍ മനപ്പൂര്‍വ്വം തോല്പ്പിക്കുന്നതായും എം.വി.ഐ ജയചന്ദ്രനുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ചോദ്യം ചെയ്യുന്നവരെ ടിയാന്‍ കള്ളക്കേസില്‍ കുടുക്കുന്നതായും ശ്രദ്ധയില്‍ പെട്ടിരിക്കുന്നു.
2. 06-01-2018-ല്‍ ശ്രീ എം.എം കുര്യന്‍ എന്ന ബിനു കുര്യന്‍ എന്ന പൊതു പ്രവര്‍ത്തകനെ കോട്ടയം ജോയിന്റ് ആര്‍.ടി.ഓ ഓഫീസിലെ എം.വി.ഐ ജയചന്ദ്രന്‍ കള്ളക്കേസില്‍ കുടുക്കി ലോക്കപ്പില്‍ അടച്ചിരുന്നു. ഡ്രൈവിംഗ് സ്കൂള്‍ വഴിയല്ലാതെ നേരിട്ട് ടെസ്റ്റിന് അപേക്ഷിച്ച ബിനു കുര്യന്റെ കയ്യില്‍ നിന്നും എം.വി.ഐ ജയചന്ദ്രന്‍ കൈക്കൂലി ആവശ്യപ്പെട്ടത് കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ മനപ്പൂര്‍വ്വം ടെസ്റ്റ് തോല്‍പ്പിക്കുകയായിരുന്നു. അതിനെതിരെ, പ്രതികരിച്ച ബിനു കുര്യനെ എം.വി.ഐ ജയചന്ദ്രന്‍ പോലീസിനെ വിളിച്ച് വരുത്തി ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നും പറഞ്ഞ് അറസ്റ്റ് ചെയ്യിപ്പിച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ശ്രീ ബിനു കുര്യന്‍ പോലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് P1 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു.
3. 01.01.2013-ല്‍ ജെ.വി. ഫിലിപ്പ്, മനോജ് എന്നിവരെ എം.വി.ഐ ജയചന്ദ്രന്‍ സമാനമായ രീതിയില്‍ കള്ളക്കേസില്‍ കുടുക്കിയെങ്കിലും 29.05.2017-ല്‍ ഇവര്‍ കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. (CC 407/2013, CJM Kottayam). ടി കേസിന്റെ വിധിന്യായം പകര്‍പ്പ് P2 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീ ജെ.വി. ഫിലിപ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ മദ്ധ്യമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതിന്റെ പകര്‍പ്പ് P3 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. നിരവധി പേര്‍ക്ക് എം.വി.ഐ ജയചന്ദ്രനില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. പക്ഷേ, ഉന്നത സ്വാധീനമുള്ള ടിയാന്‍ പല രീതിയിലും ഉപദ്രവിക്കുമെന്ന ഭയം മൂലം പരാതിയുമായി മുന്നോട്ട് പോകാന്‍ പലരും മടിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരം ലഭിക്കുന്നതിനായി വിവിധ ഓഫീസുകളില്‍ വിവരാവകാശ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. ആയത് ലഭിക്കുന്ന മുറയ്ക്ക് അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുന്നതാണ്.
4. എം.വി.ഐ ജയചന്ദ്രന്‍ മിക്കപ്പോഴും യൂണിഫോം ഇല്ലാതെയാണ് ഡ്യൂട്ടിക്കെത്തുന്നതും ടെസ്റ്റ് നടത്തുന്നതും എന്ന് പൊതുജനങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കൈക്കൂലി വാങ്ങുമ്പോള്‍ പൊതുജനങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ ആണ് ടിയാന്‍ യൂണിഫോം ധരിക്കാത്തത് എന്നാണ് ആരോപണം. യൂണിഫോം ഇല്ലാതെ ടിയാന്‍ 06-01-2018-ല്‍ ടെസ്റ്റ് നടത്തുന്നതിന്റെ ചിത്രം അങ്ങയുടെ ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുന്നതാണ്. 06-01-2018-ല്‍ ഡ്രൈവിംഗ് സ്കൂളുകളുമായി ബന്ധപ്പെട്ട പലരും നിയമവിരുദ്ധമായി ടെസ്റ്റ് നടന്ന വടവാതൂരെ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
5. ആയതിനാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി 06-01-2018-ല്‍ കോട്ടയം വടവാതൂരെ ഗ്രൗണ്ടില്‍ വെച്ച് നടന്ന എല്ലാ ടെസ്റ്റുകളും റീടെസ്റ്റ് നടത്തുന്നതിനും ആയത് വീഡിയോയില്‍ പകര്‍ത്തുന്നതിനും എം.വി.ഐ ജയചന്ദ്രന്‍റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതിനും ഡ്രൈവിംഗ് സ്കൂളുകളുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികള്‍ തടയുന്നതിനും വേണ്ട കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഏറ്റവും താഴ്മയായി അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ
കോട്ടയം
12-01-2018 Mahesh Vijayan
RTI & Legal Consultant
Aam Aadmi Party
Enclosures:
P1. 06-01-2018-ല്‍ ശ്രീ ബിനു കുര്യന്‍ പൊലീസിന് നല്‍കിയ പരാതി.
P2. CC 407/2013 നമ്പര്‍ കേസിലെ വിധിന്യായം
P3. മദ്ധ്യമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ കത്ത്
Copy to:
1. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍
2. മദ്ധ്യമേഖലാ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍
3. ആര്‍.ടി,ഓ കോട്ടയം

Comments
Post a Comment