From
Mahesh Vijayan
Attuvayil House
SH Mount PO, Kottayam - 686006
mo: +91 93425 02698
e-mail: i.mahesh.vijayan@gmail.com
To
Secretary
Kottayam Municipality
Sir,
വിഷയം: നാട്ടുതോട് കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച്.
1. കോട്ടയം നഗരസഭയിലെ 4, 5, 6 വാര്‍ഡുകള്‍ സംഗമിക്കുന്ന പുത്തേട്ട് - നീലിമംഗലം റോഡില്‍ വെട്ടിക്കക്കുഴി ഭാഗത്ത് വെട്ടിക്കക്കുഴി ജംക്ഷന് 30 മീറ്റര്‍ തെക്ക് വശത്തായി , നാട്ടുതോട് കയ്യേറി കയ്യാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം മുതല്‍ നടന്ന് വരികയാണ്. ഈ ഭാഗത്ത് വ്യാപകമായ കയ്യേറ്റം ഉള്ളതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടക്കുന്ന കയ്യേറ്റവും.
2. KMBR 96 മുതല്‍ 99 വരെയുള്ള ചട്ടങ്ങള്‍ പ്രകാരം ഏതെങ്കിലും പൊതുതെരുവിനോടോ പൊതുവസ്തുവിന്റെയോ പൊതുജലമാര്‍ഗ്ഗത്തിന്റെയോ അതിരായോ അതിരിനോട് ചേര്‍ന്നോ ഉള്ള മതില്‍ നിര്‍മ്മാണത്തിന് സെക്രട്ടറിയുടെ അനുവാദം ആവശ്യമുള്ളതാണ്. എന്നാല്‍, അനുവാദം ഇല്ലാതെയാണ് ഇപ്പോള്‍ കയ്യാല നിര്‍മ്മിക്കുന്നതും നേരത്തെ പലരും നിര്‍മ്മിച്ചിട്ടുള്ളതും.
3. ടി വാര്‍ഡുകളിലൂടെ ഒഴുകി മീനച്ചിലാറ്റില്‍ ചേരുന്ന നാട്ടുതോടിന് 5 മുതല്‍ 8 വരെ നേരത്തെ വീതിയുണ്ടായിരുന്നത് കയ്യേറ്റം മൂലം ചുരുങ്ങി ചുരുങ്ങി പലയിടത്തും ഒരു മീറ്റര്‍ വരെ ആയിരിക്കുന്നു. 2018-ലേയും 2019- ലേയും പ്രളയത്തില്‍ ഇവിടുത്തെ സ്ഥിഗതികള്‍ ഗുരുതരമാക്കിയത് കയ്യേറ്റം മൂലം ഒഴുക്ക് തടസ്സപ്പെട്ടത് കൊണ്ടാണ്. പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുന്നതും കയറിയ വെള്ളം ഇറങ്ങാന്‍ വൈകുന്നതും തോടിന്റെ സ്വാഭാവിക ഒഴുക്ക് തടയപ്പെട്ടത് കൊണ്ടാണ്.
4. നെല്‍വയല്‍ തണ്ണീര്‍തട നിയമം ലംഘിച്ച് കൂടിയാണ് പ്രദേശത്ത് നിരവധി കയ്യേറ്റങ്ങളും തോട് നികത്തലുകളും നടന്നിരിക്കുന്നത്. പ്രദേശവാസിയായ മാടയ്ക്കന്‍ വീട്ടില്‍ ഷാജി, തറയില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ വെട്ടിക്കക്കുഴിയില്‍ ഇപ്രകാരം തോട് കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയവരില്‍ ചിലരാണ്. മുഹമ്മദ് ഫൈസല്‍ തോട് കയ്യേറിയത് സംബന്ധിച്ച് ഞാന്‍ നേരത്തെ പരാതി നല്‍കിയിട്ടുള്ളതാണ്. ഇവിടെ നിന്നും പാറയില്‍ ക്രഷറിലേക്ക് പോകുന്ന വഴിയുടെ വശങ്ങളില്‍ നിരവധി പേര്‍ തോട് നികത്തി വീട്ടിലേക്ക് വഴിയാക്കിയിട്ടുണ്ട്. ചിലര്‍ തോട് കയ്യെറിയതും കൂടാതെ മതില്‍ കെട്ടി തോട് പൂര്‍ണമായും തങ്ങളുടെ അധീനതയില്‍ ആക്കിയിട്ടുമുണ്ട്.
5. ആകയാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി, ഇപ്പോള്‍ നടക്കുന്ന കയ്യേറ്റം അടിയന്തിരമായി തടയണമെന്നും പ്രദേശത്തെ വിവിധ തോടുകള്‍ അളന്ന് തിരിച്ച്, നാളിതുവരെ ഉണ്ടായിട്ടുള്ള കയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിച്ച്, തോടുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കി പ്രദേശത്തെ പ്രളയക്കെടുതികള്‍ക്ക് പരിഹാരം കാണണമെന്നും ഏറ്റവും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
കോട്ടയം
19-09-2019 Mahesh Vijayan
RTI & Legal Consultant
Aam Aadmi Party
Copy to:
1. ജില്ലാ കളക്ടര്‍, കോട്ടയം.
2. പെരുംബായ്ക്കാട് വില്ലേജ് ഓഫീസര്‍

Comments
Post a Comment