From
Mahesh Vijayan
Attuvayil House
SH Mount PO, Kottayam – 686006
Mo: +91 93425 02698
e-mail: i.mahesh.vijayan@gmail.com
To
Assistant Engineer
Electrical Section
Aymanam, Kottayam
Sir,
വിഷയം: ബോര്‍ഡുകളും അറിയിപ്പുകളും സ്ഥാപിക്കാത്തത് സംബന്ധിച്ച പരാതി.
സൂചന: ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ നമ്പര്‍168/എ.ആര് 13 (2)/09/ഉ.ഭ.പ.വ
1.
സൂചനയിലെ സര്‍ക്കാര്‍ ഉത്തരവിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. പൊതുജനങ്ങളില്‍
നിന്നും ലഭിക്കുന്ന അപേക്ഷകള്‍ക്കും പരാതികള്‍ക്കും കൈപ്പറ്റ് രസീത്
നല്‍കണമെന്ന്, സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉത്തരവ് ഇറക്കിയിട്ടും കോട്ടയം
ജില്ലയിലെ കെ.എസ്.ഇ.ബി അയ്മനം ഇലക്ട്രിക്കല്‍ സെക്ഷന്‍, അസിസ്റ്റന്റ്
എന്‍ജിനീയറുടെ കാര്യാലയത്തില്‍ ടി ഉത്തരവ് ഇതുവരെയും
നടപ്പാക്കിയിട്ടില്ല. കൈപ്പറ്റ് രസീത് നല്‍കുന്നത് സംബന്ധിച്ച്
അറിയിപ്പ് പ്രധാന ഭാഗത്ത് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിലും വീഴ്ച
വരുത്തിയിരിക്കുന്നു.
2. വിവരാവകാശ നിയമപ്രകാരം സ്ഥാപിക്കേണ്ട
ബോര്‍ഡ്, സേവനാവകാശ നിയമപ്രകാരം സ്ഥാപിക്കേണ്ട ബോര്‍ഡ്, വിജിലന്‍സ് &
ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ബോര്‍ഡ് എന്നിവയും ടി കാര്യാലയത്തില്‍
പ്രദര്‍ശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നു.
3. ആകയാല്‍,
എല്ലാ പരാതികള്‍ക്കും അപേക്ഷകള്‍ക്കും കൈപ്പറ്റ് രസീത് നല്‍കണമെന്നും ടി
ബോര്‍ഡുകളും അറിയിപ്പുകളും പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുന്ന വിധം എത്രയും
വേഗം സ്ഥാപിക്കണമെന്നും ആയത് സ്ഥാപിച്ച വിവരം പരാതിക്കാരനെ രേഖാമൂലം
അറിയിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
കോട്ടയം Mahesh Vijayan
27-12-2018 RTI & Legal Consultant
Aam Aadmi Party
Copy to:
1. Principal Secretary(Personnel & Administrative Reforms Department)
2. State Information Commission (with covering letter)
3. Additional Chief Secretary (Vigilance) - with covering letter.
4. Executive Engineer, KSEB Kottayam.
അഭിവാദയങ്ങൾ
ReplyDelete