From
Mahesh Vijayan
Attuvayil House
SH Mount P.O., Kottayam - 686006
Email: i.mahesh.vijayan@gmail.com
Mo: 9342502698
To
Chairman and Managing Director
Kerala State Civil Supplies Corporation
Maveli Bhavan, Maveli Road
Gandhi Nagar, Kochi-682020
Email: cmd@supplycomail.com
Sir,
വിഷയം: CMD-യുടെ പ്രമോഷന്‍ ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട പരാതി.
സൂചന: NFSA നടപ്പാക്കുന്നതിന്‍റെ ഭാഗമായി, ജീവനക്കാരെ Senior Assistant-II തസ്തികയിലേക്ക് പ്രമോട്ട് ചെയ്ത് കൊണ്ടുള്ള അങ്ങയുടെ ഓഫീസിലെ 05.06.2018 - ലെ പ്രൊസീഡിംഗ്സ് നമ്പര്‍ D.10-5760/18(2)
1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ടി ലിസ്റ്റില്‍ ഉള്‍പ്പെട്ട കോട്ടയം ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ ശ്രീ ഷാജഹാന്‍ എ.എം എന്നയാളുടെ പ്രമോഷന്‍, ഉത്തരവിറങ്ങി മൂന്ന് മാസമായിട്ടും നടപ്പിലാക്കിയിട്ടില്ല. ഇക്കാര്യം പല തവണ ഫോണിലൂടെ നിലവിലെ കോട്ടയം റീജിയണല്‍ മാനേജരുടെയും മുന്‍ റീജി. മാനേജരുടെയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരുവിധ നപടികളും സ്വീകരിച്ചില്ല എന്ന് മാത്രമല്ല, ടിയാനെ സംരക്ഷിക്കാനുള്ള ശ്രമമാണ് അധികാരികള്‍ നടത്തുന്നത്.
2. ഷാജഹാന്‍റെ പ്രമോഷന്‍ നടപ്പാക്കാത്തതിന് കാരണം കോട്ടയം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ കമ്മീഷന്‍ ആണ് എന്നാണ് പൊതുജനങ്ങളില്‍ നിന്നുള്ള ആരോപണം. ഷാജഹാന്റെ പുതിയ നിയമനവും കോട്ടയത്ത് തന്നെയാണ്. എന്നിട്ടും ടി പ്രമോഷന്‍ നടപ്പാക്കാന്‍ വൈകുന്നത്, ടി ആരോപണങ്ങളെ സാധൂകരിക്കുന്നു. സാധനസാമഗ്രികള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് രൂപ കമ്മീഷനായും ഓഫര്‍ ആയും ഏതാനും ഉദ്യോഗസ്ഥര്‍ സ്വന്തം പോക്കറ്റിലാക്കുകയും തന്മൂലം പൊതുഖജനാവിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഓരോ മാസവും ഉണ്ടാകുന്നു എന്നതും പരസ്യമായ രഹസ്യമാണ്.
3. ഷാജഹാന്‍ എ.എം ഉന്നത സ്വാധീനം ഉള്ള വ്യക്തിയാണ്. ടിയാന്റെ സ്വാധീനം മൂലമാണ് ടി ഓര്‍ഡര്‍ നടപ്പാക്കാത്തത്. ഇത് സംബന്ധിച്ച് ഒരു മാസം മുന്‍പ് സപ്ലൈകോ വിജിലന്‍സില്‍ വിവരം അറിയിച്ചിട്ട് പോലും മേല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. അടുപ്പമുള്ള ആരെയെങ്കിലും താല്‍ക്കാലികമായി ചുമതല ഏല്‍പ്പിച്ച്, വൈകാതെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് തന്നെ മടങ്ങി വരാനും ഉള്ള തന്ത്രങ്ങളും ടിയാന്‍ മെനയുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
4. ടിയാനെ വിടുതല്‍ ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് ഞാന്‍ കോട്ടയം ആര്‍.എം ഓഫീസില്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറയുന്നത് ടിയാനെ വിടുതല്‍ ചെയ്യുന്നത് കോട്ടയം ഡിപ്പോയില്‍ നിന്നാണെന്നും അതിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ല എന്നുമാണ്. ടി അപേക്ഷയുടെ പകര്‍പ്പും മറുപടിയുടെ പകര്‍പ്പും ഇതോടൊപ്പം ഹാജരാക്കുന്നു.
5. സബ്സിഡി സാധനങ്ങള്‍ മാത്രമായി പൊതുജനങ്ങള്‍ക്ക് കൊടുക്കാത്തതിന്റെ പേരിലും ആയത് ചോദ്യം ചെയ്യുന്ന പൊതുജനങ്ങളോട് മോശമായി പെരുമാറിയതിന്റെ പേരിലും ഷാജഹാനെതിരെ ഏകദേശം ഒരു വര്‍ഷം മുന്‍പ്, ഞാന്‍ കോട്ടയം ആര്‍.എം-ന് പരാതി നല്‍കിയുള്ളതാണ്. ഇതില്‍ മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. നോണ്‍ സബ്സിഡി സാധനങ്ങളുടെ വില്പന വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു നിശ്ചിത തോതില്‍ നോണ്‍ സബ്സിഡി സാധനങ്ങള്‍ കൂടി വാങ്ങിയാല്‍ മാത്രമേ സബ്സിഡി സാധനങ്ങള്‍ തരികയുള്ളൂ എന്നതാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ടിയാന്‍ നടപ്പാക്കിയിരുന്ന കുതന്ത്രം.
6. ടി ഉത്തരവില്‍ പറഞ്ഞിരിക്കുന്ന മറ്റ് പ്രമോഷനുകളും നടപ്പാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇത് NFSA ഇമ്പ്ലിമെന്റെഷനെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്. ആകയാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി അടിയന്തിരമായി ടി പ്രമോഷന്‍ ഉത്തരവ് പൂര്‍ണമായും നടപ്പാക്കുന്നതിനും ഷാജഹാനെ പിന്‍വാതിലിലൂടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില നിര്‍ത്താനുള്ള ശ്രമങ്ങള്‍ തടയണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
കോട്ടയം
04-09-2018 sd/-
Mahesh Vijayan
RTI & Legal Consultant
Aam Aadmi Party
Enclosure(s)
1. വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ്.
2. വിവരാവകാശ മറുപടിയുടെ പകര്‍പ്പ്.
ഇത് സംബന്ധിച്ച് 07-09-18-ല്‍ കേരള കൌമുദിയില്‍ വന്ന വാര്‍ത്ത.

Comments
Post a Comment