നീണ്ട ഇടപെടലുകള്‍ക്ക് ഫലമുണ്ടായി. പട്ടാമ്പി GHSS-ലെ നിരവധി കുരുന്നു പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുറ്റാരോപിതനായ അദ്ധ്യാപകന്‍ കൃഷ്ണാ അര്‍ജുനനും ഹെഡ്മിസ്ട്രസ് സുഹ്രാബീവിക്കും എതിരെ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. പീഡന വിവരം മറച്ച് വെച്ച് അധ്യാപകനെ സംരക്ഷിച്ചതിനാണ് ഹെഡ്മിസ്ട്രസിനെതിരെ നടപടി. സ്കൂള്‍ അധികൃതരുടെ ഇടപെടല്‍ മൂലം തെളിവില്ലെന്ന കാരണം പറഞ്ഞ് പൊലീസ് റഫര്‍ ചെയ്ത കേസിലാണ് എന്റെയും മറ്റ് രണ്ട് പരാതികളിന്മേല്‍ പീഡനം നടന്നതായി കമ്മീഷന്‍ കണ്ടെത്തിയത്.
ഹെഡ്മിസ്ട്രസ് സുഹ്രാബീവിയുടെ ചെയ്തികളില്‍ കടുത്ത ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തിയ കമ്മീഷന്‍ കൃഷ്ണാ അര്‍ജുനന്‍ പഠിപ്പിച്ചിരുന്ന പട്ടാമ്പി സ്കൂളിലെ എല്ലാ ക്ലാസുകളിലേയും കുട്ടികളെ കൌണ്‍സിലിംഗിന് വിധേയമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പീഡന വിവരം പുറത്ത് കൊണ്ടുവന്ന ക്ലാസ് ടീച്ചറേയും കൌണ്‍സിലറേയും ഹെഡ്മിസ്ട്രസും മറ്റ് ചില അധ്യാപകരും ചേര്‍ന്ന്‍ ഒറ്റപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും പരാതി മേലധികാരികള്‍ മുന്‍പാകെ എത്താതിരിക്കാന്‍ പ്രത്യേക താല്പര്യം കാണിക്കുകയുമായിരുന്നു. ഇത്തരം പീഡനങ്ങള്‍ ഉണ്ടായാല്‍ അവ എപ്രകാരം നേരിടണമെന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കി സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകരേയും കൌണ്‍സിലര്‍മാരേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ബോധവല്‍ക്കരിക്കണമെന്നും കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടും സാമൂഹ്യ നീതി ഡയറക്ടറോടും ആവശ്യപ്പെട്ടു. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി ശോഭാ കോശിയുടേതാണ് ഉത്തരവ്.
2015-ലാണ് പട്ടാമ്പി സ്കൂളില്‍ പരാതിക്കാധാരമായ സംഭവങ്ങള്‍ നടന്നത്. ഇത് സംബന്ധിച്ച് 12-07-2016-ലാണ് ഞാന്‍ കമ്മീഷന് പരാതി നല്‍കിയത്. ഡിസംബറില്‍ പാലക്കാട് വെച്ച് നടന്ന കമ്മീഷന്‍ സിറ്റിംഗില്‍ ഞാന്‍ ഹാജരായിയിരുന്നു. ആരോപണ വിധേയനായ അധ്യാപകനെ പിന്നീട് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലുള്ള ആനക്കര ഡയറ്റ് സ്കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇരയായ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കാതെ വന്നതും തുടര്‍ന്ന്‍ പൊലീസ് കേസ് എഴുതി തള്ളിയതും എല്ലാം സ്കൂള്‍ അധികൃതരുടെ തെറ്റായ ഇടപെടലുകള്‍ മൂലമായിരുന്നു എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

Comments
Post a Comment