മാര്‍ക്കറ്റിംഗിനായും രാഷ്ട്രീയമായും ബന്ധപ്പെട്ട പരിപാടികള്‍ക്കായി പള്ളിക്കൂടവും വിദ്യാര്‍ഥികളേയും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതി.
From Mahesh Vijayan Attuvayil House SH Mount PO Kottayam - 686006 e-mail: i.mahesh.vijayan@gmail.com mo: +91 93425 02698 To Director of General Education General Education Department Jagathi, Thiruvananthapuram Sir, വിഷയം: സ്വകാര്യ ഉത്പന്നത്തിന്റെ മാര്‍ക്കറ്റിംഗിനായും രാഷ്ട്രീയമായും ബന്ധപ്പെട്ട പരിപാടികള്‍ക്കായി പള്ളിക്കൂടവും വിദ്യാര്‍ഥികളേയും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതി. എറണാകുളം ജില്ലയില്‍ കാക്കനാട് പടമുഗൾ ഗവ :യു.പി .സ്കൂളിൽ, "ദേശാഭിമാനി എന്റെ പത്രം" എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുമായി ബന്ധപ്പെട്ട്, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും ഇക്കാര്യം പങ്കു വെച്ച ഫെയ്സ്ബുക്കിന്റെ സ്ക്രീന്‍ഷോട്ടും ഇതോടൊപ്പം ഹാജരാക്കുന്നു. ഏത...